About Us

ചാലിയാറിന്റെ സ്പന്ദനങ്ങള്‍ 
തൊട്ടുണരുകയാണ് ഏറനാട് ന്യൂസ്….
പുഴകളും മലയോരമേഖലകളും വനപ്രദേശങ്ങളുമെല്ലാം പ്രകൃതി രമണീയമാക്കുന്ന മണ്ഡലമാണ് ഏറനാട്. കാല്‍പ്പന്തുകളിയുടെ സ്വന്തം നാടായ തെരട്ടമ്മല്‍, ജലോത്സവത്തിന് കേളികേട്ട കീഴുപറമ്പ്, മരമില്ലുകളുടെ നാടായ എടവണ്ണ, പാവയ്ക്ക കൃഷിക്ക് പേരുകേട്ട ഓടക്കയം, എണ്ണിപ്പറയാന്‍ മണ്ഡലത്തിലെ സ്ഥലങ്ങള്‍ക്കും വിശേഷണങ്ങളേറെ… കാര്‍ഷികമേഖലക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശങ്ങള്‍. ചാലിയാര്‍പ്പുഴ സ്പര്‍ശിച്ചൊഴുകുന്ന
ഗ്രാമപ്പഞ്ചായത്തുകള്‍. കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, കുഴിമണ്ണ, അരീക്കോട് പഞ്ചായത്തുകളും, വണ്ടൂരിലെ എടവണ്ണയും, നിലമ്പൂരില്‍ നിന്നുള്ള ചാലിയാര്‍ പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് ഏറനാട് മണ്ഡലം. ആദിവാസി വിഭാഗങ്ങള്‍ എറെയുള്ള മണ്ഡലമാണിത്. കുഴിമണ്ണ, അരീക്കോട്, കാവനൂര്‍ പഞ്ചായ ത്തുകളിലെ പ്രവാസികളും എടവണ്ണ, ഊര്‍ങ്ങാട്ടിരി പഞ്ചായ ത്തുകളിലെ ക്രിസ്ത്യന്‍ കുടിയേറ്റ മേഖലകളും. ഇവടങ്ങളില്‍ ആരുമറിയാത്ത ഒട്ടേറെ പ്രതിഭകള്‍, വെളിച്ചം വീശാത്ത നാട്ടുവഴികള്‍, ഗ്രാമഭംഗിയുടെ കാണാകാഴ്ചകള്‍….മുഖ്യധാര മാധ്യമകള്‍ക്ക് ചെന്നത്താന്‍ പറ്റാത്ത ഏറനാട് ഗ്രാമങ്ങളില്‍ നിന്നുള്ള വിശേഷങ്ങള്‍ സമഗ്രമായി ജനസമക്ഷം അവതരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം…..