keralam

കണ്ണൂരില്‍ എട്ട് മാസം പ്രായമായ കുഞ്ഞ് മരക്കഷ്ണം വിഴുങ്ങി, പുറത്തെടുത്തത് സർജറിയിലൂടെ

കണ്ണൂർ : കണ്ണൂരില്‍  എട്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയ മരക്കഷ്ണം പുറത്തെടുത്തു. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ ബ്രോങ്കോസ്കോപി സർജറിയിലൂടെയാണ് മരക്കഷ്ണം പുറത്തെടുത്തത്. അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് മരക്കഷ്ണം വായിലേക്ക് ഇട്ടത്. ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Read More »

ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം ; ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍

കൊല്ലം : ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് എസ്എടി ആശുപത്രി അധികൃതര്‍. യുവതിയും ഭർത്താവും അഡ്മിറ്റാകാൻ തയാറായില്ല. ആശുപത്രിയിലെത്തുമ്പോൾ ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. ലേബർ റൂമിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടും അത് ലംഘിച്ച് യുവതിയും ഭർത്താവും മടങ്ങിയെന്നും എസ്എടി വാർത്താക്കുറിപ്പില്‍ പറയുന്നു. പാരിപ്പള്ളി സ്വദേശിനിയായ യുവതിക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. മൂന്ന് ആശുപത്രികളുടെ ഭാ​ഗത്ത് നിന്ന് ക്രൂരമായ അവ​ഗ...

Read More »

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധനകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം.

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധനകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. കൊവിഡിന്റെ ആദ്യഡോസ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തുന്നതിനാലാണ് തീരുമാനം. സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാകും ഇനി ആന്റിജന്‍ പരിശോധന നടത്തുക. സംസ്ഥാനത്ത് പ്രതിവാര ഇന്‍ഫെക്ഷന്‍ റേഷ്യോ 10 ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളിലായിരിക്കും ഇനി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. നിലവില്‍ ഇത് എട്ട് ശതമാനമായിരുന്നു. മരണ നിരക്ക് അധികമുള്ള 65 വയസിന് മുകളിലുള്...

Read More »

മൃതദേഹം പുഴുവരിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ.

കൊച്ചി : കൊവിഡ് ബാധിച്ച് വൃദ്ധന്‍റെ മൃതദേഹം പുഴുവരിച്ചെന്ന പരാതിയിൽ വിശദീകരണവുമായി കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ. ചികിത്സയിലിരിക്കെ രോഗിയുടെ ശരീരത്തിൽ വ്രണങ്ങൾ ശ്രദ്ധയിൽപ്പെട്ടിടില്ല. മരണശേഷം മൃതദേഹം പായ്ക്ക് ചെയ്ത സമയത്തും മുറിവുകളോ വ്രണമോ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. ചികിത്സ കാലയളവിൽ രോഗി എയർബെഡിലായിരുന്നു. മരണശേഷം മൃതദേഹം ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ വിവരങ്ങളിൽ തെളിവുകൾ കൈവശമുണ്ടെന്നും ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗണേശ് മോഹൻ വാർത്ത കുറിപ്പി...

Read More »

തെലങ്കാനയില്‍ കിറ്റെക്‌സ് 2,400 കോടിയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ കിറ്റെക്‌സ് 2,400  കോടിയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് കിറ്റക്സിന്റെ വാഗ്ദാനം. 40,000 തൊഴിലവസരങ്ങളില്‍ 85 ശതമാനവും തൊഴില്‍ ലഭിക്കുക വനിതകള്‍ക്കാണ്. നേരത്തെ പ്രഖ്യാപിച്ചിരുന്നത് ആയിരം കോടിയുടെ നിക്ഷേപവും 4000 തൊഴിലവസരവുമായിരുന്നു. തെലങ്കാനയിലെ ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷവും നിക്ഷേപകരോടുള്ള സമീപനവും കണക്കിലെടുത്താണ്  നിക്ഷേപ തുക ഇരട്ടിയിലധികമാക്കിയതെന്നും കിറ്റെക്സ് അറിയിച്ചു.

Read More »

ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട്; പുതിയ ഭവനനയം രൂപീകരിക്കുമെന്ന് മന്ത്രി രാജൻ

കോഴിക്കോട് : കേരളത്തിലെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യു- ഭവന നിര്‍മ്മാണ മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കും താമസ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ശിലാഫലകം അനാഛാദനവും പ്രവൃത്തി ഉദ്ഘാടനവും കോവൂര്‍ ഇരിങ്ങാടന്‍ പള്ളി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ നിരവധി പേര്‍ക്കാണ് ഇന്നും സ്വന്തമായി ഭൂമിയും വീടുമില്ലാത്തത്. ഈ അവസ്ഥയ്ക്ക് മ...

Read More »

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം : നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ്  ആരോഗ്യ വിദഗ്ധരുടെ  അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്...

Read More »

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള […]

Read More »

സംസ്ഥാനത്ത് സ്കൂളുകളും തുറക്കും ; പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകളും തുറക്കും. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നവംബർ മുതൽ സ്കൂളുകള്‍ തുറക്കമെന്നാണ് സൂചന. തീയതി മുഖ്യമന്ത്രി പ്രഖ്യാപിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന അടച്ച സ്കൂളുകള്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്. ഒക്ടോബർ നാലിന് കോളേജുകൾ തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നൊരുക്കങ്ങൾക്ക് നിർദേശം നില്‍കിയെന്നാണ് ലഭിക്കുന്ന വിവരം.

Read More »

പിഎസ്‍സി പത്താംതലം പ്രാഥമിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു

പി എസ്‍ സി പത്താംതലം പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പതിനാല് ജില്ലകളിലെ എൽഡിസി അർഹതാ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കുന്നത്. അന്തിമ പരീക്ഷകൾ എഴുതുവാൻ അർഹത നേടിയവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കമ്പനി, കോർപ്പറേഷൻ, ബോർഡുകളിലേക്കുള്ള എൽഡി ടൈപ്പിസ്റ്റ് പരീക്ഷയെഴുതിയവർക്ക് ഫലം പരിശോധിക്കാം. പിഎസ്‍സി വെബ്സൈറ്റിൽ ഫലം ലഭ്യമാകും. keralapsc.gov.in. നാല് ഘട്ടങ്ങളിലായാണ് പ...

Read More »

More News in keralam