national

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേർക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 562 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 4,25,757 ആയി ഉയന്നു. നിലവിൽ 4,10,353 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3,09,33,022 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനമാണ് ഇപ്പോൾ. ഏഴ് ദിവസത്തെ ശരാശരി ടിപിആർ 2.36 ശതമാനമാണ്. ഇത് വരെ […]

Read More »

ഡൽഹിയിലെ ഒൻപതു വയസ്സുകാരിയുടെ കൊലപാതകം ; പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടംബം രംഗത്ത്. പൊലീസുകാർ തെളിവ് നശിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. രാഹുൽ ഗാന്ധി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സമര സ്ഥലത്താണ് രാഹുൽ ഗാന്ധി പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചത്. പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച രാഹുൽ ഗാന്ധി കുടുംബത്തിന് നീതി ലഭിക്കണമെന്ന് അറിയിച്ചു. നീതി ലഭിക്കും വരെ കുടും...

Read More »

ദില്ലിയില്‍ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച സംഭവം ; പൊലീസ് തെളിവ് നശിപ്പിച്ചെന്ന് കുടുംബം

ദില്ലി പുരാനി നങ്കലിൽ ഒന്‍പതു വയസ്സുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് മൃതദേഹം ബലമായി ദഹിപ്പിച്ച സംഭവത്തിൽ പൊലീസ് തെളിവ് നശിപ്പിച്ചെന്ന് കുടുംബം. പരാതി കൊടുക്കാനെത്തിയ തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് കുട്ടിയുടെ അച്ഛൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുരാനി നംഗലിൽ നടന്നത്. ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോയ ഒമ്പതു വയസ്സുകാരിയാണ് ക്രൂരമായ ബ...

Read More »

സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ

ദില്ലി: സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ. മധ്യപ്രദേശിലെ കർഗോണിൽ വച്ചാണ് അറസ്റ്റ്. സ്വകാര്യ തുണിമില്ലിലെ ജീവനക്കാർ നടത്തി വന്ന സമരത്തിന് എത്തിയതായിരുന്നു പ്രശസ്ത സാമൂഹിക പ്രവർത്തക. മേധാ പട്കർ അടക്കം. 350 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പൊലീസ് വിശദീകരിക്കുന്നു. സമരപ്പന്തൽ പൊളിച്ച് നീക്കിയാണ് വൈകുന്നേരത്തോടെ അറസ്റ്റ് നടന്നത്. സർക്കാർ ഭൂമിയിലാണ് പന്തൽ കെട്ടി  സമരം നടത്തിയതെന്ന് പൊലീസ് പറയുന്നു.

Read More »

ഒന്‍പതുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ; പ്രതികരണവുമായി രാഹുൽ ഗാന്ധി.

ന്യൂഡല്‍ഹി : ഡൽഹി നങ്കലിൽ ഒന്‍പത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ദലിത്​ കുട്ടിയും രാജ്യത്തിന്‍റെ മകളാണെന്ന്​ രാഹുൽ ട്വീറ്റ്​ ചെയ്​തു. ഇതുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ സ്ക്രീൻഷോട്ട്​ ഷെയർ ചെയ്​താണ്​ രാഹുലിന്‍റെ പ്രതികരണം. നങ്കലിലെ ശ്​മശാനത്തോട്​ ചേർന്ന് വാടക വീട്ടിലാണ്​ കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. ഞായറാഴ്ച വൈകീട്ട്​ 5.30ഓടെയായിരുന്നു സംഭവം. ഓടിക്കളിച്ച്​ തളർന്നപ്പോൾ വെള്ളം കുടിക്കാന്‍ ശ...

Read More »

തമിഴ്‌നാട് ഉള്‍പ്പെടെ ഒരു സംസ്ഥാനവും വിഭജിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: തമിഴ്‌നാട്  ഉള്‍പ്പെടെ ഒരു സംസ്ഥാനവും വിഭജിക്കുന്നത് പരിഗണനയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഡിഎംകെ എംപി എസ് രാമലിംഗം, ഐജെകെ പാര്‍ട്ടി എംപി ടി ആര്‍ പരിവേന്ദര്‍ എന്നിവര്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി മറുപടി നല്‍കിയത്. ഇതോടെ തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാട് സംസ്ഥാനം രൂപീകരിക്കുമെന്ന ആശങ്കക്ക് വിരാമമായി. സംസ്ഥാനങ്ങള്‍ വിഭജിക്കണമെന്ന് പലരില്‍ നിന്നും അപേക്ഷകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ സംസ്ഥാന വിഭജനം എന്നത് സങ്കീര്‍ണവും ഫെഡറല്‍ സംവിധാന...

Read More »

ഒൻപത് വയസ്സുകാരീ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; രാജ്യ തലസ്ഥാനത്ത് കനത്ത പ്രതിഷേധം.

ന്യൂഡല്‍ഹി : ഒൻപത് വയസ്സുകാരീ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ രാജ്യ തലസ്ഥാനത്ത് കനത്ത പ്രതിഷേധം. നാട്ടുകാർ റോഡ് തടഞ്ഞ് ധർണ നടത്തുകയാണ്. സംഭവത്തിൽ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ കേസെടുത്തു. ഡൽഹി കൻ്റോണ്മെൻ്റ് മേഖലയ്ക്ക് മേഖലയ്ക്ക് സമീപമുള്ള പുരാന നംഗലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. എന്നാൽ, 24 മണിക്കൂർ നേരം പൊലീസിൻ്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുന്നത്. കുറ്റവാളികൾക്ക് വധശിക...

Read More »

കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു

കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈനിക ഹെലികോപ്റ്ററാണ്  തകര്‍ന്നു വീണത്. രഞ്ജിത് സാഗര്‍ അണക്കെട്ടിലാണ് തകര്‍ന്ന ഹെലികോപ്റ്റര്‍ പതിച്ചത്. കരസേനയുടെ 254 എഎ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്‍.ഡി.ആര്‍.എഫിന്റേയും പോലീസിന്റേയും കരസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

Read More »

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാര്‍ക്ക് നിര്‍ണയിച്ചത്. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്യാൻ സ്കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് ഫലം. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റു...

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 30,549 പേർക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 30,549 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 422 പേര്‍ രോഗബാധിതരായി മരിച്ചു. 38887 പേർക്കാണ് രോഗമുക്തി. 1.85 ശതമാനം ആണ് ടിപിആർ. പന്ത്രണ്ട് ആഴ്ച്ചകൾക്ക് ശേഷം പ്രതിവാര കൊവിഡ് കേസുകളിൽ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച 2.86 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തൊട്ടു മുൻപുള്ള ആഴ്ച്ചയിൽ റിപ്പോർട്ട് ചെയ്ത 266000 ത്തെക്കാള്‍ ഏഴ് ശതമാനം വർധനവ്. രണ്ടാം തരംഗം ദുർബലമായി തുടങ്ങിയ മെയ് ആദ്യ ആഴ്ച്ചയ്ക്ക് ശേഷം […]

Read More »

More News in national