അരീക്കോട് വഴി ടൗണ്‍ ടു ടൗണ്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി.

By | Tuesday April 30th, 2019

SHARE NEWS

 

ദിവസവും 14 ട്രിപ്പുകള്‍.

അരീക്കോട്: അരീക്കോട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമായി കെ.എസ്.ആര്‍.ടി.സി. പെരിന്തല്‍മണ്ണ, താമരശ്ശേരി ഡിപ്പോകളില്‍നിന്ന് 14 പുതിയ സര്‍വീസുകള്‍. കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ച ഈ റൂട്ടില്‍ മികച്ച പ്രതികരണം. തിരൂര്‍ക്കാട്, മങ്കട, മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരിവഴി കൊയിലാണ്ടിയിലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ കൊയിലാണ്ടിയിലേക്ക് അരമണിക്കൂര്‍ ഇടവേളയില്‍ അരീക്കോട് വഴി സര്‍വീസുണ്ടാകും.

ശേഷം രാത്രി എട്ടരവരെ താമരശ്ശേരിവരെയും സര്‍വീസുണ്ടാകും. പെരിന്തല്‍മണ്ണ, താമരശ്ശേരി ഡിപ്പോകളില്‍നിന്നായി ഏഴു വീതം ഷെഡ്യൂളുകളാണ് തുടങ്ങിയത്. സര്‍വീസ് ലാഭകരമായാല്‍ കൂടുതല്‍ ബസുകള്‍ റൂട്ടില്‍ സര്‍വീസ് നടത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. അരമണിക്കൂര്‍ ഇടവിട്ട് സര്‍വീസുകള്‍. പെരിന്തല്‍മണ്ണ ഡിപ്പോയില്‍നിന്ന് രാവിലെ ഏഴിന് സര്‍വീസ് തുടങ്ങുന്ന ബസ് 8.10ന് അരീക്കോട് എത്തും. രാത്രി എട്ടരവരെ താമരശ്ശേരിയിലേക്കും ബസ്സുണ്ട്.

മുക്കത്തിന് പുറമെ ജില്ലാ അതിര്‍ത്തിയായ നെല്ലിക്കാപ്പറമ്പ്, വാലില്ലാപ്പുഴ, കൂട്ടൂളി, പത്തനാപുരം, അരീക്കോട്, കാവനൂര്‍, ചെങ്ങര, നെല്ലിപ്പറമ്പ്, ആനക്കയം, തിരൂര്‍ക്കാട്, അങ്ങാടിപ്പുറം, അങ്ങാടിപ്പുറം റയില്‍വേ, പെരിന്തല്‍മണ്ണ ബൈപ്പാസ് എന്നിവിടങ്ങളില്‍ റിക്വസ്റ്റഡ് സ്റ്റോപ്പുകളുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഏറനാട് ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read