കുഴിമണ്ണയില്‍ ആവേശം വിതറി ഖുഷ്ബുവിന്റെ റോഡ്‌ഷോ..

By | Wednesday April 17th, 2019

SHARE NEWS


കുഴിമണ്ണ: ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള വിടവ് നികത്താനാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്ന് എ.ഐ.സി.സി. വക്താവ് ഖുശ്ബു. കിഴിയിശേരിയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരിന്നു അവര്‍. ജാതി, മതങ്ങള്‍ക്കതീതമായി കേരളത്തിലെ ജനങ്ങളുടെ ബഹുമാനവും സ്‌നേഹവുംകണ്ടാണ് രാഹുല്‍ഗാന്ധി മത്സരിക്കാന്‍ വയനാട് തിരഞ്ഞെടുത്തത്.

രാജ്യത്തെ എല്ലാ ജനങ്ങളെയും പരിഗണിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. കോണ്‍ഗ്രസിന്റെ ആദ്യ പരിഗണന തൊഴിലവസരം സൃഷ്ടിക്കുകയാണെന്നും രാജ്യത്തെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുകയാണെന്നും അവര്‍ പറഞ്ഞു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതുപോലെ യു.പി.എ. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാലും കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളും.

പന്ത്രണ്ടാം തരംവരെ വരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന നയം നടപ്പാക്കും. ന്യായ് ഇന്ത്യയിലെ ദരിദ്ര ജനങ്ങളുടെ പട്ടിണി മാറ്റാന്‍ ഏറ്റവും ഫലപ്രദമായ പദ്ധതിയാണ്.
ഏകാധിപതിയായ മോദിയുടെ ഭരണമല്ല, സാമൂഹിക മുന്നേറ്റ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഖുഷ്ബു പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അധികാരത്തില്‍ വരും. ബി.ജെ.പി.യില്‍ ആഭ്യന്തരകലഹം രൂക്ഷമാണ്. ബി.ജെ.പി.ക്ക് മോദി അല്ലാതെ മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാട്ടാനില്ല. ഇക്കുറി മോഡി അധികാരത്തില്‍ വരില്ലെന്നും ഖുഷ്ബു പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഏറനാട് ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read