അരീക്കോട് ആലുക്കല്‍ പാലം
കീഴുപറമ്പ്: പഞ്ചായത്തിനെ മറുകരയുമായി ബന്ധിപ്പിക്കുന്ന ആലുക്കല്‍ പാലം യാഥാര്‍ഥ്യത്തിലേക്ക്. ഏറനാട് എംഎല്‍എ പി കെ ബഷീറിന്റെ ശ്രമഫലമായാണ് പാലം അനുവദിച്ചത്. 21 കോടി രൂപ ചെലവിട്ടാണ് പാലവും അപ്രോച്ച് റോഡും പൂര്‍ത്തിയാക്കിയത്.
കീഴുപറമ്പ് പഞ്ചായത്തിനെ പഅരീക്കോടുമായി ബന്ധിപ്പിക്കുന്ന 193 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയിലുമുള്ള പാലമാണ് ചാലിയാറിന് കുറുകെ യാഥാര്‍ഥ്യമായത്. പുഴയില്‍ ആറും ഇരു കരകളിലായി രണ്ട് ഫില്ലറുകളിലുമാണ് പാലം നിര്‍മ്മിച്ചത്. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതകളും ഒരുക്കി. കീഴുപറമ്പ് പഞ്ചായത്തില്‍ സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും ആരോ ഗ്യകേന്ദ്രവും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുണ്ട്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവിടത്തുക്കാര്‍ ടൗണിലേക്ക് എത്തുന്നത്.
പാലം തുറക്കുന്നതോടെ അരീക്കോട്, കുനിയില്‍, ഭാഗങ്ങളില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും എയര്‍പോര്‍ട്ടിലേക്കും എളുപ്പ മാര്‍ഗമാവും. വിനോദഞ്ചാര വികസനം ഉള്‍പ്പെടെ സാധ്യതകള്‍ ഏറെയു ണ്ടെങ്കിലും യാത്രാസൗകര്യം പ്രധാന തടസ്സമായിരുന്നു. പാലം തുറക്കുന്നതോടെ നാടിന്റെ മുഖച്ഛായ മാറും.
