SHARE NEWS
അരീക്കോട്: അരീക്കോട് ബസ്റ്റാന്‍ഡിന് സമീപത്ത് വന്‍ തീപിടിത്തം. ബുധനാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ പീവീസ് കോപ്ളക്സിന് മുകളിലത്തെ നിലയിലെ മുറിയില്‍ തീ ഉയരുന്നതു കണ്ട് ഡ്രൈവര്‍മാരാണ് പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചത്.
മുക്കം അഗ്നിശമന സേന അംഗങ്ങളുടെ നേതൃത്വത്തില്‍ 3 യൂണിറ്റ് എന്‍ജിനുകള്‍ എത്തി ഒരു മണിക്കൂര്‍ കൊണ്ടാണു തീ അണച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. അരീക്കോട് സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള മുറിക്കാണ് തീപിടിച്ചത്. മുറിയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് അറിയുന്നു.
