രീക്കോട്: അരീക്കോട് കപ്പചാലില് നസീറിന്റെ വീട്ടില്‍ നിന്നാണ് 50 കിലോ വീതമുള്ള നാല് ചാക്ക് വെടിയുപ്പ് പൊലീസ് പിടിച്ചെടുത്തത്. ഒരാഴ്ച മുമ്പ് ഇയാളുടെ നേതൃത്വത്തില്‍ ഓട്ടോയില്‍ സ്ഫോടകക വസ്തു കടത്തുന്നതിനിടെ ഡ്രൈവറെയും സഹായിയേയും ബാലുശേരിയില്വെച്ച് പൊലീസ് പിടികൂടിയിരിന്നു.
ബാലുശേരിയില്വെച്ച് ഓട്ടോറിക്ഷ പൊലീസ് തടഞ്ഞു. ഇതിനിടെ നസീര്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങി ഓടുകയായിരിന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നസീറിന്റെ വീട്ടില്‍ നിന്ന് സ്ഫോടക വസ്തുശേഖരം കണ്ടെത്തിയത്.
ഒളിവില്‍പോയ പ്രതിയെ കണ്ടെത്താനായില്ല. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അരീക്കോട് എസ്ഐ പറഞ്ഞു. അനധികൃത കരിങ്കല്‍ ക്വാറികളില്‍ ഉപയോഗി ക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്ഫോടക വസ്തുക്കള്‍ എന്നാണ് പൊലീസിന്റെ നിഗമനം.
300 ജലാറ്റിന്‍ സ്റ്റിക്ക്, 50 കിലോ വീതമുള്ള മൂന്ന് ചാക്ക് വെടിയുപ്പ്, 800 ഡിറ്റനേറ്ററുകള്‍, 17 മീറ്റര്‍ വീതം നീളമുള്ള 50 കെട്ട് ഫ്യൂസ് വയര്‍ എന്നിവ ഓട്ടോറിക്ഷയില്‍ നിന്നും കഴിഞ്ഞദിവസം പിടിച്ചെടുത്തത്.
