ആറുകിലോ കഞ്ചാവുമായി ബസ് ഡ്രൈവര്‍ പിടിയില്‍.

By | Friday May 31st, 2019

SHARE NEWS

കിഴുപറമ്പ്: ആറുകിലോ കഞ്ചാവുമായി ബസ് ഡ്രൈവര്‍ പിടിയില്‍. അരീക്കോട് വാലില്ലാപുഴ സ്വദേശിമുതോട് മുസ്തഫ(31)നെയാണ് അരീക്കോട് എസ്‌ഐയുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയത്. രഹസ്യ വിവരത്തെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെ കുറ്റൂളിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് ജില്ലയിലെ വിവിദ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുസ്തഫ.

ഒട്ടേറെതവണ ഇതരസംസ്ഥാനത്ത് നിന്നും ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചതായി മുസ്തഫ മൊഴി നല്‍കി. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്ന ചെറുകിട കച്ചവടക്കാരെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു.
ഇവരെ നിരീക്ഷിച്ചുവരികയാണ്. 1 മാസം മുന്‍പ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ച മുന്‍പ് കഞ്ചാവ് വേടിക്കുന്നതിനായി ആന്ധ്രയിലേക്ക് പോയതായി വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ ലഹരി ഉല്‍പ്പന്നങ്ങള്‍ സ്‌റ്റോക്ക് ചെയുന്നതായി ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡിന് വിവരം ലഭിച്ചിരിന്നു.

കഴിഞ്ഞദിവസം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് എത്തിച്ച 10 ലക്ഷം രൂപയുടെ ഹാന്‍സ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദ്ദേശ പ്രകാരം അരീക്കോട് എസ്‌ഐ ബിബിന്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥന്‍ മനാട്ട്, അബ്ദുള്‍ അസീസ്, ശശി കുണ്ടറക്കാട്, പി സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, മുഹമ്മദ് സലിം ,അനീഷ്, സജീര്‍ ,അന്‍വര്‍, ലത്തീഫ്, ബിനു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരിന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഏറനാട് ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read