SHARE NEWS
അരീക്കോട്: അരീക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസഡിന്റ് എം.പി രമ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ വി സലാഹുദീന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമ്മര്‍ വെള്ളേരി, ബാങ്ക് വൈസ് പ്രസിഡന്റ് കെ സാദില്‍, എം ടി മുസ്തഫ, എ.ആര് സുബ്രഹ്മണ്യന്, സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയ പി ഫറാഷ്, കെ രതീഷ്, നിഷ കാവുങ്ങല്‍, ചെള്ളി, ടി. കെ സഹദേവന് എന്നിവര്‍ സംസാരിച്ചു.
