അരീക്കോട് : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഷോപ്പിങ് ഉത്സവത്തിന് ഉജ്വല തുടക്കം. 460 വ്യാപാര സ്ഥാപനങ്ങള്‍ സഹകരിച്ചാണ് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഉത്സവം സംഘടിപ്പിച്ചത്. സാധനങ്ങള്‍ വാങ്ങുന്ന കടകളില്‍ നിന്നെല്ലാം ഉപഭോക്താവിന് നറുക്കെടുപ്പ് കൂപ്പണ്‍ ലഭിക്കും.
വിജയിക്കള്‍ 10 പവന് സ്വര്‍ണ്ണം, ബൈക്ക്, ഫ്രിഡ്ജ് തുടങ്ങി ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കി. വ്യാപാരോല്‍സവം ജൂണ്‍ 30ന് സമാപിക്കും. ഷോപ്പിങ് ഉത്സവത്തിന്റെ ഭാഗമായി പതിനഞ്ച് വര്‍ഷം മുന്‍പ് അരീക്കോട് സജീവമായിരുന്ന ആഴ്ച ചന്ത തിരികെ കൊണ്ടുവന്ന് വ്യാപാര മേഖല സജീവമാക്കാനും പദ്ധതിയുണ്ട്.
ഉദ്ഘാടന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് നസറുദീന്‍ എളമരം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അരീക്കോട് ഉന്നത വിജയം നേടിയ ടി ഫറാഷിനെയും, ആതുര സേവന രംഗത്ത് സൗജന്യമായി സേവനം നടത്തുന്ന നാലകത്ത് സ്വാബിര്‍ ഡോക്ടര്‍, കലാകാരന്‍മ്മാരായ ഭാവന അഷിഖ്, ജാഫര്‍ അരീക്കോട്, സുനില്‍ കുമാര്‍ എന്നിവരെയും ആദരിച്ചു. കളത്തിങ്ങല്‍ ഷരീഫ്, ചമയം രാജു,ജോളി സജീര്‍, സുല്‍ഫി മഞ്ചേരി,ഹംസ വെള്ളേരി, പി കെ സത്താര്‍, എം പി സബീല്‍, കെ ഗോപാലകൃഷ്ണന്, പി വി നസീബ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി വി എ നാസര്‍, എം പി നാസര്‍, അല്‍മോയ റസാഖ്, ടി സി ഷാഫി എന്നിവര്‍ ഉപഹാര വിതരണം നടത്തി.
