അനുഭവ വെളിച്ചത്തില്‍ വിരിയുന്ന കവിതയുമായി ഇബ്രാഹീം മൂര്‍ക്കനാട്‌

By | Wednesday April 17th, 2019

SHARE NEWS


കഥാകൃത്ത് മാടമ്പ് കുഞ്ഞുകുട്ടനില്‍നിന്ന് ഇന്ദുലേഖ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ ബി കെ ഇബ്രാഹീമിനെ കവയാക്കി. സ്വന്തം ജീവിതത്തിലും സമൂഹത്തിലും ചുറ്റുപാടുകളിലുമൊക്കെ കണ്ടതും കേട്ടതുമായ കാര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ബി കെ കവിതകളാക്കി. മതേതരത്വത്തിനെതിരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തോടുള്ള അവഗണനക്കെതിരെയും ബികെ അക്ഷരങ്ങളിലൂടെ ശക്തമായി പ്രതികരിച്ചു. കുഞ്ഞുനാളില്‍ അനുഭവിച്ച പട്ടിണിയും കൈപ്പേറിയ അനുഭവങ്ങളും നീന്തിക്കടന്ന ജീവിതാനുഭവങ്ങളെയാണ് കവിതകളാക്കി മാറ്റിയത്.

അഞ്ചാം ക്‌ളാസ് മുതലാണ് ബികെ എഴുതി തുടങ്ങിയത്. മൂര്‍ക്കനാട് ജിയുപി സ്‌കൂള്‍ പഠനകാലത്ത് അധ്യാപകര്‍ പ്രോത്സാഹനം നല്‍കി. പഠനകാലത്ത് കലാസാഹിത്യ സാംസ്‌കാരിക മേഖയില്‍ നിറസാനിധ്യമായി. പിന്നീട് അധ്യാപകനായും സബ്ട്രഷറി ഓഫീസറായും പലദേശങ്ങളില്‍ ജോലി നോക്കിയപ്പോഴും എഴുത്തിനോടുള്ള പ്രിയം കുറഞ്ഞില്ല.

ബികെ ഇബ്രാഹീമിന്റെ കൃതികള്‍
കവിതകള്‍ വെളിച്ചം കാണാന്‍ പോകുന്നില്ലെന്ന് പലരം പറഞ്ഞെങ്കിലും മനസ്സില്‍ തോന്നുന്നതല്ലാം ഡയറിതാളുകളില്‍ കുറിച്ചു. ട്രഷറി ഓഫീസറായി വിരമിച്ചശേഷം കവിതകള്‍ പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹം നാമ്പിട്ടു. ഡയറിയില്‍ കുറിച്ചിട്ട മികച്ചതെന്ന് മനസ്സുപറഞ്ഞ 42 കവിതകള്‍ പുസ്തകമാക്കാന്‍ തീരുമാനിച്ചു. ഭാര്യ ആമിനയും മക്കളും പൂര്‍ണ പിന്തുണയും നല്‍കി. കവിതകള്‍ കോര്‍ത്തുവെച്ച് നീ നിന്നെ അറിയാതെ പോകുമ്പോള്‍ എന്ന ആദ്യ കവിതാ സമാഹം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. കൂട്ടുകൃതികള്‍, വേനല്‍ മുളക്കുമ്പോള്‍, കാവ്യ മേഘങ്ങള്‍,വര്‍ത്തമാന കഥകള്‍, ഞാന്‍ ഇങ്ങനെയൊക്കെ തന്നയാണ് തുടങ്ങി ഒട്ടേറെ കൃതികള്‍ ബികെ ഇബ്രാഹിമിന്റെ തൂലികയില്‍നിന്ന് പിറന്നു. വര്‍ത്തമാന കഥകള്‍ എന്ന സമാഹാരത്തിന് ഇന്ദു ലേഖ കഥാപുരസ്‌ക്കാരവും ലഭിച്ചു. കലാ-സാഹിത്യ സാമൂഹ്യ-രാഷ്ട്രീയ മേഖകളില്‍ നിറസാനിധ്യമാണ് ബി കെ ഇബ്രാഹിം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഏറനാട് ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read