അരീക്കോട്: ഇളയൂര് ഗ്രാമത്തെ മാലിന്യമുക്ത ഗ്രാമമാക്കാന്‍ ഇളയൂര് മാലിന്യ നിര്‍മാര്‍ജനസമിതി (ഇ-മാനിസ) പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ തുടക്കംകുറിച്ച പ്രവൃത്തിയുടെ രണ്ടാംഘട്ടം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി വൊളന്റിയര്‍മാര്‍ ഇളയൂര് അങ്ങാടിയിലേയും പരിസര പ്രദേശങ്ങളിലേയും റോഡുകളിലു മറ്റും കണ്ട പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ചു. 26-ന് ഗ്രാമത്തിലെ മുഴുവന്‍ വീടുകളില്നിും കടകളില്നിും വൊളന്റിയര്‍മാര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചെരിപ്പുകള്‍, കുപ്പിച്ചില്ലുകള്‍ തുടങ്ങിയവയും ഇ-മാലിന്യങ്ങളും ശേഖരിക്കും. ഇവ പിീട് തരംതിരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്ക് അയയ്ക്കാനും സംവിധാനമൊരുക്കി. ഇതിന് ഓരോ പ്രദേശത്തും നേതൃത്വംനല്കാന് ഓരോ വൊളന്റിയര്‍മാരെ ചുമതലപ്പെടുത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് കാവനൂര്‍ പഞ്ചായത്തിലെ 16,17 വാര്‍ഡംഗങ്ങളായ പി.സി. ഷാഹിന, ബീന ചന്ദ്രന് എിവരാണ് നേതൃത്വം നല്‍കുത്.
