അരീക്കോട് : അരീക്കോട് ഗവ. താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനുവേണ്ടി പുതിയ കെട്ടിടത്തിന് 25 കോടി രൂപയുടെ പദ്ധതി. ആറുനില കെട്ടിടത്തില്‍ വിശാലമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഹൈടെക് ആശുപത്രിയാണ് അരീക്കോട് നിര്‍മിക്കുക. ആറുവര്‍ഷംമുമ്പാണ് അരീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. രോഗികളുടെ ബാഹുല്യമുണ്ടായിട്ടും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അത്യാഹിതമായുണ്ടായാല് ചികിത്സാര്‍ഥം 15 കിലോമീറ്റര്‍ അകലെയുള്ള മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കോ 30 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കോ കൊണ്ടുപോകേണ്ട സാഹചര്യമാണ്അരീക്കോട്ടുകാര്ക്
അരീക്കോടിന്റെ ഹൃദയഭാഗത്ത് ചക്കംത്തൊടികയിലാണ് പുതിയ കെട്ടിടമുയരുക. ഒരേസമയം 15 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുക്കും. മാലിന്യസംസ്കരണ സംവിധാനവും സജ്ജമാക്കും. ഐപി, ഒപി, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, ലബോറട്ടറി, ഇമേജിങ് ഡിപ്പാര്‍ട്ട്മെന്റ്, ഡയാലിസിസ്, ബ്ലഡ് ബാങ്ക് സ്പെഷാലിറ്റി ക്ലിനിക്, സ്ത്രീ-പുരുഷ മെഡിക്കല്‍ വാര്‍ഡ്, ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ ഉള്‍പ്പെട്ടതാണ് പുതിയ ആശുപത്രി. സര്‍ജറി വാര്‍ഡുകള്‍, പീഡിയാട്രിക് വാര്‍ഡുകള്‍, പാലിയേറ്റീവ് കെയര്‍ ക്ലിനിക് വാര്‍ഡുകള്‍, പനി വാര്‍ഡ് എന്നിവ മൂന്നാംനിലയില്‍ സജ്ജമാകും. ഓപറേഷന് തിയറ്ററും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. ആശുപത്രി യാഥ്യമാകുന്നതോടെ അഞ്ചു പഞ്ചായത്തുകളിലുള്ള മലയോരജനതക്കും ആദിവാസി കോളനിവാകികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ക്ക് ആശ്വാസമാകും.
