SHARE NEWS
കാവനൂര്‍: ഫുട്ബോള്‍ ആരാധകര്‍ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിനിര്‍ത്തി ബ്രസീല്‍ അര്‍ജന്റീന, ഫ്രാന്‍സ് ടീമുകള്‍ ഏറ്റുമുട്ടി. ആരാധകരുടെ ആവേശത്തിലെന്ന പോലെ കളിയുടെ കാര്യത്തിലും കട്ടയ്ക്കുകട്ടനിന്ന ടീമുകള്‍ കാണികളെ ആവേശത്തിലാക്കി. കാവനൂര്‍ സലാല വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ് അസോസിയേഷനുകള്‍ ചേര്‍ന്നാണ് മല്‍സരം സംഘടിപ്പിച്ചത്. കോപ്പ അമേരിക്ക ഫുട്ബോള്‍ അനുസ്മരിപ്പിക്കും വിധം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ടീമുകളുടെയും ആരാധകര്‍ ഒത്തുചേര്‍ന്നു. ഫുട്ബോളില്‍ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് സംഘാടകരുടെ ലക്ഷ്യം.
