കിഴിശ്ശേരി ചെങ്ങണീരിയിലെ വയല്‍ നികത്തല്‍ നാട്ടുക്കാര്‍ തടഞ്ഞു

By | Tuesday May 7th, 2019

SHARE NEWS

കിഴിശ്ശേരി: കുഴിമണ്ണ കിഴിശ്ശേരി ചെങ്ങണീരിയില്‍ വയല്‍ നികത്തല്‍ വ്യാപകം. പുളിക്കല്‍ ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള 52 സെന്റ് വിസ്തൃതിയുള്ള ഭൂമി കഴിഞ്ഞ ദിവസം മണ്ണിട്ട് നികത്തിയത് നാട്ടുക്കാര്‍ ഇടപെട്ട് തടഞ്ഞു. കുഴിമണ്ണ വില്ലേജില്‍ 34-ാം നമ്പര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഭൂമിയാണിത്. 86/52 സര്‍വേ നമ്പറായി രേഖപ്പെടുത്തിയ ഭൂമി നിലമായി മാറ്റിയാണ് തട്ടിപ്പ്. തോടിനോട് ചേര്‍ന്നുള്ള ഭഗത്ത് മണ്ണിട്ട് നികത്തിയത് വലിയതോതിലുള്ള വെള്ളകെട്ടിനും കാരണമാകുമെന്നും നാട്ടുക്കാര്‍ ചൂണ്ടിക്കാട്ടി.

തണ്ണീര്‍ത്തട സംരക്ഷണനിയമം അട്ടിമറിച്ചുള്ള വയല്‍ നികത്തലിനെതിരെ നാട്ടുക്കാര്‍ റവന്യൂവകുപ്പിനും ജിയോളജിക്കും പരാതി നല്‍കി. പരാതിപെടുന്നവരെ മണ്ണ് മാഫിയ ഭീഷണിപെടുത്തുന്നതായും ആരോപണമുണ്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വയല്‍ നികത്തല്‍ തടഞ്ഞ് വില്ലേജ് ഓഫീസര്‍ ഭൂവടമക്ക് നോട്ടീസ് നല്‍കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ടോട്ടി കിഴിശ്ശേരി റോഡില്‍ ഭൂമാഫിയയുടെ നേതൃത്വത്തിലുള്ള വയല്‍ നികത്താനുള്ള ശ്രമം നടന്നിരുന്നു.

നാട്ടുകാര്‍ എതിര്‍ത്തതോടെ മണ്ണിടാനുള്ള നീക്കം ഉപേക്ഷിക്കേണ്ടി വന്നു. വയലില്‍ തട്ടിയ മണ്ണ് ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്നും ചെങ്ങണീ വയലില്‍ നിന്ന് മണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഏറനാട് ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read