കാവനൂര്‍: കാവനൂര്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കെ വിദ്യാവതി പ്രസിഡന്റും മാളിയേക്കല്‍ അബ്ദുറഹിമാന് വൈസ് പ്രസിഡന്റുമായി ഭരണസമിതി അധികാരമേറ്റു. കഴിഞ്ഞ ഭരണസമിതിയിലും വിദ്യാവതിയായിരുന്നു പ്രസിഡന്റ്. 16ാം വാര്‍ഡ് യുഡിഎഫ് അംഗം സി.പി ഫാത്തിമ രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് നടന്നു. ഇതില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.സി.ഷാഹിന വിജയിച്ചതോടെയാണ് എല്‍ഡി എഫിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്. 19 വാര്‍ഡില്‍ എല്‍ഡിഎഫ് 10, യുഡിഎഫ് 9 ആണ് പുതിയ അംഗബലം. നേരത്തേ ഇതുതിരിച്ചായിരുന്നു. മുസ്ലിം ലീഗ് അംഗം സി.പി. ഫാത്തിമ രാജിവച്ചതോടെ ഇരുമുന്നണികള്‍ക്കും ഒന്പതുവീതം അംഗങ്ങളായി. മുന്‍പ്, എല്‍ഡിഎഫ് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്ന കെ.അഹമ്മദ്ഹാജി ലീഗില്‍ ചേര്‍ന്നതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. അഹമ്മദ്ഹാജിയെ ലീഗില്‍ തിരിച്ചെടുത്തതിനെച്ചൊല്ലി ഫാത്തിമ രാജിവച്ചതോടെ ഉപതിരഞ്ഞെടുപ്പ് നടന്നു.
പുതിയ ഭരണസമിതി അധികാരമേറ്റതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കാവനൂരില്‍ ആഹ്ളാദ പ്രകടനം നടത്തി. സിപിഎം ഏരിയാ സെക്രട്ടറി കെ ഭാസ്ക്കരന്‍, ലോക്കല്‍ സെക്രട്ടറി സി രാമ ചന്ദ്രന്, വി.പി ബാലകൃഷ്ണന്, പി.പി നാസര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
