ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 84.33% വിജയം:

By | Wednesday May 8th, 2019

SHARE NEWS

അരീക്കോട്: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 84.33 ശതമാനം പേര്‍ വിജയിച്ചു. 3,69,238 പേര്‍ പരീക്ഷയെഴുതിയതില്‍ 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 183 വിദ്യാര്‍ഥികള്‍ 1200ല്‍ 1200 മാര്‍ക്ക് നേടി. 23 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 63 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.

വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട്ട് (87.44%), കുറവ് പത്തനംതിട്ടയില്‍ (78%). 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 14,244 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ വെള്ളിയാഴ്ച മുതല്‍ നല്‍കാം. ട്രയല്‍ അലോട്ട്‌മെന്റ് 20നും ആദ്യ അലോട്ട്‌മെന്റ് 24നും പുറത്തിറക്കും. ക്ലാസുകള്‍ ജൂണ്‍ മൂന്നിന് തുടങ്ങും.

പരീക്ഷാ ഫലം
www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഏറനാട് ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read