എസ്എസ്എല്‍സി ഏറനാട്ടിലെ സ്‌കൂളുകളില്‍ മികച്ച വിജയം

By | Monday May 6th, 2019

SHARE NEWS

അരീക്കോട്: എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയില്‍ നിന്ന്. ജില്ലയില്‍ പരീക്ഷ എഴുതിയ 5970 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയത്. അതില്‍ 4204 പെണ്‍കുട്ടികളും 1766 ആണ്‍കുട്ടികളുമാണ്. ജില്ലയില്‍ നിന്ന് 2482 പേരും തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 886 പേരും വണ്ടൂരില്‍ നിന്ന് 1158 പേരും തിരൂരങ്ങാടിയില്‍ നിന്ന് 1433 പേരുമുണ്ട്. അരീക്കോട് ജിഎച്ച്എസ്എസ്, ഓറിയന്റല്‍ സ്‌കൂള്‍ അരീക്കോട്, കാവനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി, കീഴുപറമ്പ് ജിവിഎച്ച്എസ്എസ് തുടങ്ങി ഏറനാട്ടില്‍ മികച്ച പ്രകടനമാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടേത്. മികച്ച വിജയം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് സ്‌കൂള്‍ അധികൃതരും നാട്ടുക്കാരും. വിജയികളെ ആദരിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ സ്ഥാപനങ്ങളും ക്‌ളബുകളും അനുമോദനചടങ്ങള്‍ സംഘടിപ്പിച്ചു.

എസ്എസ്എല്‍സി റിസല്‍ട്ട് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : http://www.prd.kerala.gov.in/

സിബിഎസ്സി പത്താം ക്ലാസ് ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : http://cbseresults.nic.in/class10/class10th19.htm

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഏറനാട് ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read