News Section: അരീക്കോട്

വയനാട്ടുകാരോട് നന്ദി പറയാനായി രാഹുല്‍ഗാന്ധി നാളെ എത്തും. 12 ഇടങ്ങളില്‍ നാളെ റോഡ് ഷോ

June 6th, 2019

അരീക്കോട്: ചരിത്ര വിജയം സമ്മാനിച്ച വയനാട് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ഗാന്ധി നാളെ എത്തും. വോട്ടര്‍മാരെ നേരില്‍ കാണാനായി 12 ഇടങ്ങളില്‍ റോഡ് ഷോ സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായാണ് റോഡ് ഷോ നടക്കുക. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് രാഹുല്‍ഗാന്ധി കരിപ്പൂരില്‍ എത്തും. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാര്‍ മാര്‍ഗമം വണ്ടൂരില്‍ എത്തും. വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവാണ് റോഡ്‌ഷോക്ക് ആദ്യ റോഡ്‌ഷോ. തുടര്‍ന്ന് നിലമ്പൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെയും പിന്നീട് ഏറനാട് നിയമസഭ മണ്ഡലത്തിലും റ...

Read More »

അരീക്കോട് ബസ്റ്റാന്‍ഡില്‍ വീണ്ടും തീപിടുത്തം

June 4th, 2019

അരീക്കോട്: അരീക്കോട് ബസ്റ്റാന്‍ഡിന് സമീപത്ത് വന്‍ തീപിടിത്തം. ബുധനാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ പീവീസ് കോപ്‌ളക്‌സിന് മുകളിലത്തെ നിലയിലെ മുറിയില്‍ തീ ഉയരുന്നതു കണ്ട് ഡ്രൈവര്‍മാരാണ് പൊലീസിലും അഗ്‌നിശമന സേനയിലും വിവരം അറിയിച്ചത്. മുക്കം അഗ്‌നിശമന സേന അംഗങ്ങളുടെ നേതൃത്വത്തില്‍ 3 യൂണിറ്റ് എന്‍ജിനുകള്‍ എത്തി ഒരു മണിക്കൂര്‍ കൊണ്ടാണു തീ അണച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. അരീക്കോട് സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള മുറിക്കാണ് തീപിടിച്ചത്. മുറിയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചതാണ് തീപിടിത്തത്തിന് കാരണ...

Read More »

അരീക്കോട് സര്‍വീസ് സഹകരണ ബാങ്ക് വിദ്യാര്‍ഥികളെ അനുമോദിച്ചു.

May 31st, 2019

അരീക്കോട്: അരീക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്‌ളസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസഡിന്റ് എം.പി രമ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ വി സലാഹുദീന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമ്മര്‍ വെള്ളേരി, ബാങ്ക് വൈസ് പ്രസിഡന്റ് കെ സാദില്‍, എം ടി മുസ്തഫ, എ.ആര്‍ സുബ്രഹ്മണ്യന്‍, സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയ പി ഫറാഷ്, കെ രതീഷ്, നിഷ കാവുങ്ങല്‍, ചെള്ളി, ടി. കെ സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

വ്യാപാരി യൂത്ത് വിംഗ് റംസാൻ കിറ്റ് വിതരണം ചെയ്തു

May 11th, 2019

അരീക്കോട്: കേരള വ്യാപാരി വ്യവസായി വ്യാപാരി യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ റംസാന്‍ കിറ്റ് വിതരണം ചെയ്തു. അരീക്കോട് വ്യാപാരഭവനില്‍വെച്ച് നടന്ന കിറ്റി വിതരണം ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് അക്രം ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡ് ടി.സി ഷാഫി അധ്യക്ഷനായി. ഏറനാട് മണ്ഡലം സെക്രട്ടറി അല്‍മോയ റസാഖ്, യൂണിറ്റ് ജനറല്‍ സെക്രട്ടറി സുല്‍ഫി മഞ്ചേരി, ട്രഷറര്‍ ഹംസ വെള്ളേരി, ഷരീഫ് കളത്തിങ്ങല്‍, സി.പി മനാഫ്, ചമയം രാജു, കെ.പി.എം ഹാരിസ്, എം.പി സബീല്‍, ഹെന്ന നസീബ്, എം.ടി ആസിഫ്, വികെഎം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More »

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 84.33% വിജയം:

May 8th, 2019

അരീക്കോട്: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 84.33 ശതമാനം പേര്‍ വിജയിച്ചു. 3,69,238 പേര്‍ പരീക്ഷയെഴുതിയതില്‍ 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 183 വിദ്യാര്‍ഥികള്‍ 1200ല്‍ 1200 മാര്‍ക്ക് നേടി. 23 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 63 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട്ട് (87.44%), കുറവ് പത്തന...

Read More »

അരീക്കോട് വഴി ടൗണ്‍ ടു ടൗണ്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി.

April 30th, 2019

  ദിവസവും 14 ട്രിപ്പുകള്‍. അരീക്കോട്: അരീക്കോട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമായി കെ.എസ്.ആര്‍.ടി.സി. പെരിന്തല്‍മണ്ണ, താമരശ്ശേരി ഡിപ്പോകളില്‍നിന്ന് 14 പുതിയ സര്‍വീസുകള്‍. കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ച ഈ റൂട്ടില്‍ മികച്ച പ്രതികരണം. തിരൂര്‍ക്കാട്, മങ്കട, മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരിവഴി കൊയിലാണ്ടിയിലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ കൊയിലാണ്ടിയിലേക്ക് അരമണിക്കൂര്‍ ഇടവേളയില്‍ അരീക്കോട് വഴി സര്‍വീസുണ്ടാകും. ശേഷം രാത്രി എട്ടരവരെ താമരശ്ശേരിവരെയും സര്‍വീസുണ്ട...

Read More »

ഇവിടെയുണ്ടായിരുന്നു, ചരിത്രം പേറുന്ന ഗ്രാമച്ചന്ത; അരീക്കോടിന്റെ പൈതൃകം സംരക്ഷിക്കാന്‍ പദ്ധതികളൊന്നുമില്ല

April 27th, 2019

അരീക്കോട്: നൂറുവര്‍ഷത്തോളം തിരക്കേറിയ ഒരു ഗ്രാമച്ചന്ത ഇവിടെ ഉണ്ടായിരുന്നു. അരീക്കോട് ശനിയാഴ്ച ചന്ത. എന്നാല്‍, ഇന്നു ചന്തയുമില്ല, ആള്‍ക്കൂട്ടവുമില്ല. പോയകാലത്തിന്റെ ചരിത്ര സ്മരണകള്‍ സാക്ഷിയാക്കി കാലിചന്ത മാത്രം ഇന്നുമുണ്ട്. പതിറ്റാണ്ടുകളായി പ്രവര്‍ത്തനം നിലച്ച ആഴ്ചചന്ത വീണ്ടെടുക്കാനുള്ള പദ്ധതികളൊരുക്കാന്‍ അധികൃതരും തയ്യാറായിട്ടില്ല. ഏറനാട്ടിലെ വലിയ ചന്തയായിരിന്നു അരീക്കോട് ആഴ്ച ചന്ത. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചന്തയില്‍ കാര്‍ഷിക വിഭവങ്ങളും മത്സ്യ വ്യാപാരവുമാണ് പ്രധാനമായും നടന്നു വന്നിരുന്നത്. അരീക്കോട് എന...

Read More »

കൊഴക്കോട്ടൂര്‍ പ്രതിഭാ കലാസാംസ്‌ക്കാരിക വേദി എട്ടാം വാര്‍ഷികം ആഘോഷം ഇന്ന്.

April 27th, 2019

അരീക്കോട്: കൊഴക്കോട്ടൂര്‍ പ്രതിഭാ കലാസാംസ്‌ക്കാരിക വേദി എട്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ഇന്ന് വൈകീട്ട് കൊഴക്കോട്ടൂര്‍ എയുപി സ്‌കൂള്‍ മൈതാനത്തുവെച്ചുനടക്കുന്ന സാംസ്‌കാരിക സമ്മേളനം എഴുത്തുക്കാരന്‍ ബികെ ഇബ്രാഹീം ഉദ്ഘാടനം ചെയും. സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഫറാഷ്, കായിക താരങ്ങളായ സമദ്മാസ്റ്റര്‍, എഒ ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുക്കും. വിരമിക്കുന്ന അങ്കണവാടി ടീച്ചര്‍ എംസി വിലാസിയെ ആദരിക്കും. ചടങ്ങിന് ശേഷം അങ്കണവാടി കലാരൂപങ്ങള്‍, നൃത്തനിത്യങ്ങള്‍, പ്രതിഭകളെ ആദരിക്കും നടക്കും. കലാഭവന്‍ അനില്‍ലാലിന്റെ നേതൃത്വത്തില്...

Read More »

ഏറനാടിന്റെ മനം കവർന്ന് പ്രിയങ്ക

April 20th, 2019

അരീക്കോട്: കനത്ത ചൂടിനെ വകവെക്കാതെ കാത്തിരുന്ന പ്രവർത്തകരുടെ ഇടയിലേക്ക് പ്രിയങ്ക ഗാന്ധി പറന്നിറങ്ങിയതോടെ ആവേശം അണപൊട്ടി. സഹോദരന് വേണ്ടി വോട്ടുചോദിക്കാനുള്ള പ്രിയങ്കയുടെ രണ്ടാം വരവിനെ ഏറനാട് മനസറിഞ്ഞ് സ്വീകരിച്ചു. ഉച്ചക്ക് ഒരു മണിയോടെ തന്നെ അരീക്കോട്ടെ പൊതുസമ്മേളന വേദിയായ പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് പ്രവർത്തകർ എത്തിയിരുന്നു. കത്തുന്ന വെയിലിലും പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ അവർ ക്ഷമയോടെ കാത്തിരുന്നു.അത്യുഷ്ണത്തിന് അൽപം ആശ്വാസം പകർന്ന് എട്ടു മിനുട്ടോളം വേനൽമഴ ചാറി. വൈകുന്നേരം 3.36 ന് അരീക്കോട് പഞ്ചായത്ത് ...

Read More »

ഏറനാടിനെ ആവേശപ്പെരുമഴ പെയ്യിച്ച് പ്രിയങ്കാ ഗാന്ധിയുടെ പൊതുയോഗം

April 20th, 2019

അരീക്കോട്: പ്രിയങ്കാ ഗാന്ധിയെ കാണാന്‍ ആയിരങ്ങള്‍ ഒത്തുകൂടിയ അരീക്കോട് ആവേശത്തിന്റെ പെരുമഴ. അരീക്കോട് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ സജ്ജമാക്കിയ വേദിയില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ജനം തിങ്ങിനിറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയെ കാണാന്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള പ്രവര്‍ത്തകരും എത്തിയിരുന്നു. നാലരയോടെ സുല്ലമുസ്‌ലാം സയന്‍സ് കോളേജ് മൈതാനത്താണ് പ്രിയങ്ക ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. പൊതുയോഗത്തിലേക്ക് പോകുന്ന വഴിയിലെല്ലാം സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണ...

Read More »