News Section: ചാലിയാര്‍
എസ്എസ്എല്‍സി ഏറനാട്ടിലെ സ്കൂളുകളില്‍ മികച്ച വിജയം
അരീക്കോട്: എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ ഏറ്റവും കൂടുതല്‍ പേര് മലപ്പുറം ജില്ലയില്‍ നിന്ന്. ജില്ലയില്‍ പരീക്ഷ എഴുതിയ 5970 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയത്. അതില്‍ 4204 പെണ്‍കുട്ടികളും 1766 ആണ്‍കുട്ടികളുമാണ്. ജില്ലയില്‍ നിന്ന് 2482 പേരും തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 886 പേരും വണ്ടൂരില്‍ നിന്ന് 1158 പേരും തിരൂരങ്ങാടിയില്‍ നിന്ന് 1433 പേരുമുണ്ട്. അരീക്കോട് ജിഎച്ച്എസ്എസ്, ഓറിയന്റല്‍ സ്കൂള്‍ അരീക്കോട്, കാവനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി, കീഴുപറമ്പ് ജിവിഎച്ച്എസ്എസ് തുടങ്ങി ഏറനാട്ടില്‍...
Read More »ചാലിയാറിൽ മണൽക്കടത്തു സംഘം താഴ്ത്തിയ തോണികൾ പിടിച്ചെടുത്തു
അരീക്കോട്:ചാലിയാർ പുഴയിൽ മണൽക്കടത്ത് മുക്കിയ തോണികൾ പൊക്കിയെടുത്ത് പൊലീസ്. അനധികൃതമായി മണൽ വാരുന്നതിനെതിരെ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മണൽ വാരുന്നതിനിടെ പൊലീസ് എത്തുമ്പോൾ തോണി പുഴയിൽ താഴ്ത്തി ഓടിരക്ഷപ്പെടുകയാണ് സംഘം ചെയ്യാറുള്ളത്. ഈ രീതിയിൽ ചാലിയാറിൽ താഴ്ത്തിയ മൂന്ന് ബോട്ടും തോണിയുമാണ് ഇന്നലെ അരീക്കോട് വെസ്റ്റ് പത്തനാപുരം കടവിൽ നിന്നും മണൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. പുഴയിൽ മുങ്ങി നടത്തിയ പരിശോധനയിലാണ് തോണികൾ കണ്ടെത്തിയത്. അനധികൃത മണലെടുപ്പ് സംഘത്തിന് പൊലീസിനെ വെല്ലുന്ന രക്...
Read More »കുഴിമണ്ണയില് മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം
കുഴിമണ്ണ : കുഴിമണ്ണയില് മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം. ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പ്രദേശവാസിയുമായുള്ള തര്‍ക്കത്തിനൊടുവില്‍, ബന്ധുക്കള്‍ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് മടങ്ങി. കുഴിമണ്ണ പുല്ലഞ്ചേരി കോളനിയിലെ കണ്ണന്‍കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം സംസ്കരിക്കാനായി ഉച്ചക്ക് ഒരു മണിയോടെ സമീപപ്രദേശമായ കോട്ടത്തടത്തെത്തിച്ചു. ഈ ഭൂമി തന്റെ പേരിലാണെന്നും മൃതദേഹം ഇവിടെ മറവ് ചെയ്യാനാവില്ലെന്നും കോട്ടത്തടം സ്വദേശിയായ സാദിഖ് എന്നയാള്‍ അവകാശപ്പെട്ട തോടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് സാദിഖ് ...
Read More »അരീക്കോട് ഗവ. താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനുവേണ്ടി പുതിയ കെട്ടിടത്തിന് 25 കോടി രൂപയുടെ പദ്ധതി
അരീക്കോട് : അരീക്കോട് ഗവ. താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനുവേണ്ടി പുതിയ കെട്ടിടത്തിന് 25 കോടി രൂപയുടെ പദ്ധതി. ആറുനില കെട്ടിടത്തില്‍ വിശാലമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഹൈടെക് ആശുപത്രിയാണ് അരീക്കോട് നിര്‍മിക്കുക. ആറുവര്‍ഷംമുമ്പാണ് അരീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. രോഗികളുടെ ബാഹുല്യമുണ്ടായിട്ടും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അത്യാഹിതമായുണ്ടായാല് ചികിത്സാര്‍ഥം 15 കിലോമീറ്റര്‍ അകലെയുള്ള മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കോ 30 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല...
Read More »പരിസ്ഥിതിപ്രവര്‍ത്തകര്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു
അരീക്കോട് : നഗരസൗന്ദര്യ വല്‍ക്കരണത്തിന്റെ മറവില്‍ മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് പകരം തൈകള്‍ വച്ചുപിടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. വഴിയോങ്ങളില് തണലും തണുപ്പും നല്‍കിയിരുന്ന മരങ്ങള്‍ ദിവസവും മുറിച്ചുമാറ്റുന്നതിലുള്ള പ്രതിഷേധവുമായി വിവിധ പരിസ്ഥിതി, സന്നദ്ധ, ക്ലബ് പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മരങ്ങള്‍ മുറിച്ചു നീക്കുന്നതിനെതിരെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയ്ക്കരികില്‍ പാട്ടുപാടിയും കവിത ചൊല്ലിയും നാടകം കളി...
Read More »വാദിയെയും പ്രതിയെയും ന്യായാധിപനെയും വേര്‍തിരിക്കുന്ന കള്ളികളില്ല; നന്മയുടെ നാട്ടുകോടതി
കാവനൂര്‍: ഏറനാട് താലൂക്കിലെ കൊച്ചു ഗ്രാമമാണ് കാവനൂര്‍. വില്ലേജ് വികസന സമിതിയാണ് അവിടെ ഏഴു വര്‍ഷം മുന്‍പ് ഗ്രാമീണ കോടതി എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ എല്ലാ സഹായവും ഈ കോടതിക്കുണ്ട്. ഇവിടെ വാദിയെയും പ്രതിയെയും ന്യായാധിപനെയും വേര്‍തിരിക്കുന്ന കള്ളികളില്ല. ആവലാതിക്കാരനും എതിര്‍കക്ഷിയും ന്യായം നിശ്ചയിക്കുന്നവരുമെല്ലാം ഒരേ സമതലത്തില്‍ മുഖാമുഖം ഇരിക്കുന്ന തരത്തിലാണു നാട്ടുകോടതിമുറിയിലെ ഇരിപ്പിട സംവിധാനം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹാളിലാണ് കോടതിമുറി ഒരുക്കിയിരിക്കുന്നത്. എല്ലാവ...
Read More »