News Section: localnews

കാവനൂരില്‍ ഫുട്‌ബോള്‍ ആവേശം

June 24th, 2019

കാവനൂര്‍: ഫുട്‌ബോള്‍ ആരാധകര്‍ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിനിര്‍ത്തി ബ്രസീല്‍ അര്‍ജന്റീന, ഫ്രാന്‍സ് ടീമുകള്‍ ഏറ്റുമുട്ടി. ആരാധകരുടെ ആവേശത്തിലെന്ന പോലെ കളിയുടെ കാര്യത്തിലും കട്ടയ്ക്കുകട്ടനിന്ന ടീമുകള്‍ കാണികളെ ആവേശത്തിലാക്കി. കാവനൂര്‍ സലാല വാട്‌സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ് അസോസിയേഷനുകള്‍ ചേര്‍ന്നാണ് മല്‍സരം സംഘടിപ്പിച്ചത്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ അനുസ്മരിപ്പിക്കും വിധം പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ ടീമുകളുടെയും ആരാധകര്‍ ഒത്തുചേര്‍ന്നു. ഫുട്‌ബോളില്‍ നിന്നുള്ള വരുമാനം ജീവകാരുണ...

Read More »

വയനാട്ടുകാരോട് നന്ദി പറയാനായി രാഹുല്‍ഗാന്ധി നാളെ എത്തും. 12 ഇടങ്ങളില്‍ നാളെ റോഡ് ഷോ

June 6th, 2019

അരീക്കോട്: ചരിത്ര വിജയം സമ്മാനിച്ച വയനാട് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ഗാന്ധി നാളെ എത്തും. വോട്ടര്‍മാരെ നേരില്‍ കാണാനായി 12 ഇടങ്ങളില്‍ റോഡ് ഷോ സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായാണ് റോഡ് ഷോ നടക്കുക. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് രാഹുല്‍ഗാന്ധി കരിപ്പൂരില്‍ എത്തും. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാര്‍ മാര്‍ഗമം വണ്ടൂരില്‍ എത്തും. വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവാണ് റോഡ്‌ഷോക്ക് ആദ്യ റോഡ്‌ഷോ. തുടര്‍ന്ന് നിലമ്പൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെയും പിന്നീട് ഏറനാട് നിയമസഭ മണ്ഡലത്തിലും റ...

Read More »

അരീക്കോട് ബസ്റ്റാന്‍ഡില്‍ വീണ്ടും തീപിടുത്തം

June 4th, 2019

അരീക്കോട്: അരീക്കോട് ബസ്റ്റാന്‍ഡിന് സമീപത്ത് വന്‍ തീപിടിത്തം. ബുധനാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ പീവീസ് കോപ്‌ളക്‌സിന് മുകളിലത്തെ നിലയിലെ മുറിയില്‍ തീ ഉയരുന്നതു കണ്ട് ഡ്രൈവര്‍മാരാണ് പൊലീസിലും അഗ്‌നിശമന സേനയിലും വിവരം അറിയിച്ചത്. മുക്കം അഗ്‌നിശമന സേന അംഗങ്ങളുടെ നേതൃത്വത്തില്‍ 3 യൂണിറ്റ് എന്‍ജിനുകള്‍ എത്തി ഒരു മണിക്കൂര്‍ കൊണ്ടാണു തീ അണച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. അരീക്കോട് സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള മുറിക്കാണ് തീപിടിച്ചത്. മുറിയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചതാണ് തീപിടിത്തത്തിന് കാരണ...

Read More »

അരീക്കോട് സര്‍വീസ് സഹകരണ ബാങ്ക് വിദ്യാര്‍ഥികളെ അനുമോദിച്ചു.

May 31st, 2019

അരീക്കോട്: അരീക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്‌ളസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസഡിന്റ് എം.പി രമ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ വി സലാഹുദീന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമ്മര്‍ വെള്ളേരി, ബാങ്ക് വൈസ് പ്രസിഡന്റ് കെ സാദില്‍, എം ടി മുസ്തഫ, എ.ആര്‍ സുബ്രഹ്മണ്യന്‍, സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയ പി ഫറാഷ്, കെ രതീഷ്, നിഷ കാവുങ്ങല്‍, ചെള്ളി, ടി. കെ സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

ആറുകിലോ കഞ്ചാവുമായി ബസ് ഡ്രൈവര്‍ പിടിയില്‍.

May 31st, 2019

കിഴുപറമ്പ്: ആറുകിലോ കഞ്ചാവുമായി ബസ് ഡ്രൈവര്‍ പിടിയില്‍. അരീക്കോട് വാലില്ലാപുഴ സ്വദേശിമുതോട് മുസ്തഫ(31)നെയാണ് അരീക്കോട് എസ്‌ഐയുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയത്. രഹസ്യ വിവരത്തെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെ കുറ്റൂളിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് ജില്ലയിലെ വിവിദ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുസ്തഫ. ഒട്ടേറെതവണ ഇതരസംസ്ഥാനത്ത് നിന്നും ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചതായി മുസ്തഫ മൊഴി നല്‍കി. ഇയാളില്‍ നിന്ന...

Read More »

കത്തിനശിച്ച ഫര്‍ണീച്ചര്‍ ശലാകള്‍ ചെറുകിട മരവ്യവസായ അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

May 20th, 2019

എടവണ്ണ: ഒതായി പുഴക്കടവ് റോഡില്‍ ഫര്‍ണിച്ചര്‍ ശാലകള്‍ കത്തി നശിച്ച് വന്‍ നാശനഷ്ടങ്ങളാണ് സംഭവിച്ചുവെന്ന് ചെറുകിട മരവ്യവസായ അസോസിയേഷന്‍ (വ്യാപാരി വ്യവസായി സമിതി) പറഞ്ഞു. നാല് സംരംഭകരുടെ ഫര്‍ണീച്ചര്‍ ശാലകളാണ് തകര്‍ന്നത്. തീപ്പിടിത്തത്തില്‍ നശിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍തലത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കല്ലിടുമ്പ് പന്നിപ്പാറയിലെ നീരുല്‍പ്പന്‍ അഷ്റഫ്, നീരുല്‍പ്പന്‍ ഫൈസല്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് കെട്ടിട സമുച്ചയം. കുന്നുമ്മല്‍ തെക്കിനിക്കാ...

Read More »

ഇളയൂരിനെ മാലിന്യ മുക്തമാക്കി ഇ-മാനിസ

May 20th, 2019

അരീക്കോട്: ഇളയൂര്‍ ഗ്രാമത്തെ മാലിന്യമുക്ത ഗ്രാമമാക്കാന്‍ ഇളയൂര്‍ മാലിന്യ നിര്‍മാര്‍ജനസമിതി (ഇ-മാനിസ) പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ തുടക്കംകുറിച്ച പ്രവൃത്തിയുടെ രണ്ടാംഘട്ടം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി വൊളന്റിയര്‍മാര്‍ ഇളയൂര്‍ അങ്ങാടിയിലേയും പരിസര പ്രദേശങ്ങളിലേയും റോഡുകളിലു മറ്റും കണ്ട പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ചു. 26-ന് ഗ്രാമത്തിലെ മുഴുവന്‍ വീടുകളില്‍നിും കടകളില്‍നിും വൊളന്റിയര്‍മാര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചെരിപ്പുകള്‍, കുപ്പിച്ചില്ലുകള്...

Read More »

വ്യാപാരി യൂത്ത് വിംഗ് റംസാൻ കിറ്റ് വിതരണം ചെയ്തു

May 11th, 2019

അരീക്കോട്: കേരള വ്യാപാരി വ്യവസായി വ്യാപാരി യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ റംസാന്‍ കിറ്റ് വിതരണം ചെയ്തു. അരീക്കോട് വ്യാപാരഭവനില്‍വെച്ച് നടന്ന കിറ്റി വിതരണം ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് അക്രം ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡ് ടി.സി ഷാഫി അധ്യക്ഷനായി. ഏറനാട് മണ്ഡലം സെക്രട്ടറി അല്‍മോയ റസാഖ്, യൂണിറ്റ് ജനറല്‍ സെക്രട്ടറി സുല്‍ഫി മഞ്ചേരി, ട്രഷറര്‍ ഹംസ വെള്ളേരി, ഷരീഫ് കളത്തിങ്ങല്‍, സി.പി മനാഫ്, ചമയം രാജു, കെ.പി.എം ഹാരിസ്, എം.പി സബീല്‍, ഹെന്ന നസീബ്, എം.ടി ആസിഫ്, വികെഎം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More »

ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം

May 9th, 2019

ഊര്‍ങ്ങാട്ടിരി: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ 11, 12 തീയതികളില്‍ ബഹുജന പങ്കാളിത്വത്തോടെ ശുചീകരണം നടത്തും. മഴക്കാപൂര്‍വ്വരോഗ പ്രതിരോധ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍വെച്ച് ചേര്‍ന്ന യോഗത്തില്‍ ആശപ്രവര്‍ത്തകര്‍ കുടുംബശ്രീ, സിഡിഎസ്, എഡിഎസ്, അംങ്കന്‍വാടി ജീവനക്കാര്‍, രാഷ്ട്രീയ സാമൂഹ്യ-യുവജന സംഘടാനാ പ്രവര്‍ത്തകരും പങ്കെടുത്തു. പഞ്ചായത്ത് പ്ര...

Read More »

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 84.33% വിജയം:

May 8th, 2019

അരീക്കോട്: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 84.33 ശതമാനം പേര്‍ വിജയിച്ചു. 3,69,238 പേര്‍ പരീക്ഷയെഴുതിയതില്‍ 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 183 വിദ്യാര്‍ഥികള്‍ 1200ല്‍ 1200 മാര്‍ക്ക് നേടി. 23 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 63 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട്ട് (87.44%), കുറവ് പത്തന...

Read More »