News Section: localnews

കിഴിശ്ശേരി ചെങ്ങണീരിയിലെ വയല്‍ നികത്തല്‍ നാട്ടുക്കാര്‍ തടഞ്ഞു

May 7th, 2019

കിഴിശ്ശേരി: കുഴിമണ്ണ കിഴിശ്ശേരി ചെങ്ങണീരിയില്‍ വയല്‍ നികത്തല്‍ വ്യാപകം. പുളിക്കല്‍ ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള 52 സെന്റ് വിസ്തൃതിയുള്ള ഭൂമി കഴിഞ്ഞ ദിവസം മണ്ണിട്ട് നികത്തിയത് നാട്ടുക്കാര്‍ ഇടപെട്ട് തടഞ്ഞു. കുഴിമണ്ണ വില്ലേജില്‍ 34-ാം നമ്പര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഭൂമിയാണിത്. 86/52 സര്‍വേ നമ്പറായി രേഖപ്പെടുത്തിയ ഭൂമി നിലമായി മാറ്റിയാണ് തട്ടിപ്പ്. തോടിനോട് ചേര്‍ന്നുള്ള ഭഗത്ത് മണ്ണിട്ട് നികത്തിയത് വലിയതോതിലുള്ള വെള്ളകെട്ടിനും കാരണമാകുമെന്നും നാട്ടുക്കാര്‍ ചൂണ്ടിക്കാട്ടി. തണ്ണീര്‍ത്തട സംരക്ഷണനിയമം അട്ടിമറിച്ചുള്ള...

Read More »

എസ്എസ്എല്‍സി ഏറനാട്ടിലെ സ്‌കൂളുകളില്‍ മികച്ച വിജയം

May 6th, 2019

അരീക്കോട്: എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയില്‍ നിന്ന്. ജില്ലയില്‍ പരീക്ഷ എഴുതിയ 5970 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയത്. അതില്‍ 4204 പെണ്‍കുട്ടികളും 1766 ആണ്‍കുട്ടികളുമാണ്. ജില്ലയില്‍ നിന്ന് 2482 പേരും തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 886 പേരും വണ്ടൂരില്‍ നിന്ന് 1158 പേരും തിരൂരങ്ങാടിയില്‍ നിന്ന് 1433 പേരുമുണ്ട്. അരീക്കോട് ജിഎച്ച്എസ്എസ്, ഓറിയന്റല്‍ സ്‌കൂള്‍ അരീക്കോട്, കാവനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി, കീഴുപറമ്പ് ജിവിഎച്ച്എസ്എസ് തുടങ്ങി ഏറനാട്ടില്...

Read More »

അരീക്കോട് വഴി ടൗണ്‍ ടു ടൗണ്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി.

April 30th, 2019

  ദിവസവും 14 ട്രിപ്പുകള്‍. അരീക്കോട്: അരീക്കോട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമായി കെ.എസ്.ആര്‍.ടി.സി. പെരിന്തല്‍മണ്ണ, താമരശ്ശേരി ഡിപ്പോകളില്‍നിന്ന് 14 പുതിയ സര്‍വീസുകള്‍. കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ച ഈ റൂട്ടില്‍ മികച്ച പ്രതികരണം. തിരൂര്‍ക്കാട്, മങ്കട, മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരിവഴി കൊയിലാണ്ടിയിലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ കൊയിലാണ്ടിയിലേക്ക് അരമണിക്കൂര്‍ ഇടവേളയില്‍ അരീക്കോട് വഴി സര്‍വീസുണ്ടാകും. ശേഷം രാത്രി എട്ടരവരെ താമരശ്ശേരിവരെയും സര്‍വീസുണ്ട...

Read More »

ഇവിടെയുണ്ടായിരുന്നു, ചരിത്രം പേറുന്ന ഗ്രാമച്ചന്ത; അരീക്കോടിന്റെ പൈതൃകം സംരക്ഷിക്കാന്‍ പദ്ധതികളൊന്നുമില്ല

April 27th, 2019

അരീക്കോട്: നൂറുവര്‍ഷത്തോളം തിരക്കേറിയ ഒരു ഗ്രാമച്ചന്ത ഇവിടെ ഉണ്ടായിരുന്നു. അരീക്കോട് ശനിയാഴ്ച ചന്ത. എന്നാല്‍, ഇന്നു ചന്തയുമില്ല, ആള്‍ക്കൂട്ടവുമില്ല. പോയകാലത്തിന്റെ ചരിത്ര സ്മരണകള്‍ സാക്ഷിയാക്കി കാലിചന്ത മാത്രം ഇന്നുമുണ്ട്. പതിറ്റാണ്ടുകളായി പ്രവര്‍ത്തനം നിലച്ച ആഴ്ചചന്ത വീണ്ടെടുക്കാനുള്ള പദ്ധതികളൊരുക്കാന്‍ അധികൃതരും തയ്യാറായിട്ടില്ല. ഏറനാട്ടിലെ വലിയ ചന്തയായിരിന്നു അരീക്കോട് ആഴ്ച ചന്ത. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചന്തയില്‍ കാര്‍ഷിക വിഭവങ്ങളും മത്സ്യ വ്യാപാരവുമാണ് പ്രധാനമായും നടന്നു വന്നിരുന്നത്. അരീക്കോട് എന...

Read More »

കൊഴക്കോട്ടൂര്‍ പ്രതിഭാ കലാസാംസ്‌ക്കാരിക വേദി എട്ടാം വാര്‍ഷികം ആഘോഷം ഇന്ന്.

April 27th, 2019

അരീക്കോട്: കൊഴക്കോട്ടൂര്‍ പ്രതിഭാ കലാസാംസ്‌ക്കാരിക വേദി എട്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ഇന്ന് വൈകീട്ട് കൊഴക്കോട്ടൂര്‍ എയുപി സ്‌കൂള്‍ മൈതാനത്തുവെച്ചുനടക്കുന്ന സാംസ്‌കാരിക സമ്മേളനം എഴുത്തുക്കാരന്‍ ബികെ ഇബ്രാഹീം ഉദ്ഘാടനം ചെയും. സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഫറാഷ്, കായിക താരങ്ങളായ സമദ്മാസ്റ്റര്‍, എഒ ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുക്കും. വിരമിക്കുന്ന അങ്കണവാടി ടീച്ചര്‍ എംസി വിലാസിയെ ആദരിക്കും. ചടങ്ങിന് ശേഷം അങ്കണവാടി കലാരൂപങ്ങള്‍, നൃത്തനിത്യങ്ങള്‍, പ്രതിഭകളെ ആദരിക്കും നടക്കും. കലാഭവന്‍ അനില്‍ലാലിന്റെ നേതൃത്വത്തില്...

Read More »

യാത്രക്കാരെ ഭീതിയിലാക്കി അരീക്കോട് ബസ്റ്റാന്‍ഡില്‍ തീപിടുത്തം.

April 27th, 2019

അഗ്നി രക്ഷാസേന തീയണക്കുന്നു.. അരീക്കോട്: യാത്രക്കാരെ ഭീതിയിലാക്കി അരീക്കോട് ബസ്റ്റാന്‍ഡില്‍ തീപിടുത്തം. ശനിയാഴ്ച രാവിലെ പത്തിനാണ് അരീക്കോട് സ്റ്റാന്‍ഡിലെ കളത്തിങ്ങല്‍ കൂള്‍ബാറില്‍ തീപടര്‍ന്നത്. അപ്രതീക്ഷിതമായി സ്റ്റാന്‍ഡില്‍ പുകമൂടിയതോടെ യാത്രക്കാരും നാട്ടുക്കാരും ആശങ്കയിലാക്കി. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുക്കാരുടെയും വ്യാപാരികളുടെയും കൃത്യതോടെയുള്ള ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ഗ്യാസ് അടുപ്പില്‍ നിന്ന് തീപര്‍ന്നതാണ് അപടകടത്തിന് കാരണമായതെന്നാണ് അരീക്കോട് എസ്‌ഐ സിവി വിപിന്‍ പറഞ്ഞു. മഞ്ചേരി, മുക്കം, നി...

Read More »

കാവനൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതി അധികാരമേറ്റു.

April 25th, 2019

കാവനൂര്‍: കാവനൂര്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കെ വിദ്യാവതി പ്രസിഡന്റും മാളിയേക്കല്‍ അബ്ദുറഹിമാന്‍ വൈസ് പ്രസിഡന്റുമായി ഭരണസമിതി അധികാരമേറ്റു. കഴിഞ്ഞ ഭരണസമിതിയിലും വിദ്യാവതിയായിരുന്നു പ്രസിഡന്റ്. 16ാം വാര്‍ഡ് യുഡിഎഫ് അംഗം സി.പി ഫാത്തിമ രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് നടന്നു. ഇതില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.സി.ഷാഹിന വിജയിച്ചതോടെയാണ് എല്‍ഡി എഫിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്. 19 വാര്‍ഡില്‍ എല്‍ഡിഎഫ് 10, യുഡിഎഫ് 9 ആണ് പുതിയ അംഗബലം. നേരത്തേ ഇതുതിരിച്ചായിരുന്നു. മുസ്ലിം ...

Read More »

ഏറനാട്ടില്‍ മികച്ച പോളിംങ് കുതിച്ചുയര്‍ന്നു.

April 24th, 2019

അരീക്കോട്: ഏറനാട് മണ്ഡലത്തില്‍ 79.4 ശതമാനം പോള്‍ ചെയ്തു. മണ്ഡലത്തില്‍ പലയിടങ്ങളിലായി വോട്ടിംങ് യന്ത്രങ്ങള്‍ തകരാറിലായി. കാവനൂര്‍, അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ് പഞ്ചായത്തിലെ ബൂത്തുകളിലാണ് യന്ത്രങ്ങള്‍ തകരാറിലായത്. പലയിടങ്ങളിലും രാത്രി എട്ടരയോടെയാണ് പോളിംങ് അവസാനിച്ചത്. മണ്ഡലത്തില്‍ അരീക്കോട്, കുഴിമണ്ണ, കാവനൂര്‍, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, എടവണ്ണ, ചാലിയാര്‍ പഞ്ചായത്തുകളിലായി 159 ബൂത്തുകളാണ് ഒരുക്കിയിരുന്നത്. ഇതില്‍ വനിതകള്‍ നിയന്ത്രിക്കുന്ന അഞ്ചു ബൂത്തുകളും സജീവമായി. കീഴുപറമ്പ്-ബൂത്ത്-8, എടവണ്ണ-70, കാവന...

Read More »

നാശം വിതച്ച് വേനല്‍ മഴ

April 24th, 2019

ഊര്‍ങ്ങാട്ടിരി: വേനല്‍ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ ഓടക്കയം ആദിവാസി മേഖലയില്‍ കനത്ത നാശ നഷ്ടം. എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. എട്ട്‌പോര്‍ക്ക് പരിക്കേറ്റു. വീടിന്റെ മേല്‍കൂര തകര്‍ന്ന് വാരിക്കല്‍ തങ്ക, മക്കളായ ഓമനകുമാരി, വാസുദേവന്‍, ശ്രീജിത്ത്, അനില്‍കുമാര്‍, ശ്രീകുട്ടന്‍, ശോഭിക, യശോദ എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. മേല്‍ക്കൂരയിലെ ഷീറ്റ് തുളഞ്ഞ് കയറി വാസുദേവന്റെ മുതുകിലും ശ്രീജിത്തിന്റെ പുറംഭാഗത്തും മുറിവേറ്റു. ഇവരെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടക്കയം നെല്ലിയായി വാരിക്കല്‍ ഗ...

Read More »

ഏറനാട്ടില്‍ 171026 വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്.

April 22nd, 2019

പോളിംങ് സാമഗ്രികള്‍ അധികൃതര്‍ പരിശോധിക്കുന്നു. ഏറനാട്ടില്‍ 171026 വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്.(പുരുഷന്‍മാര്‍-88892, സ്ത്രീകള്‍-84334). വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളായി159 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്.അഞ്ച് വനിതകള്‍ നിയന്ത്രിക്കുന്ന ബൂത്തുകള്‍. (കീഴുപറമ്പ്-ബൂത്ത്-8, എടവണ്ണ-70, കാവനൂര്‍-103, അരീക്കോട്-123, കുഴിമണ്ണ-139 എന്നിവിടങ്ങളിലാന്റ് സ്ത്രീ സൗഹൃ പോളിംങ് ബുത്തുകള്‍.). മാതൃകാ പോളിങ് സ്റ്റേഷനുകളും മണ്ഡലത്തിലുണ്ട്. പ്രശ്നബാധിത ബൂത്തുകള്‍ ഒന്നുംതന്നെയി...

Read More »