News Section: ഊര്‍ങ്ങാട്ടിരി

ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം

May 9th, 2019

ഊര്‍ങ്ങാട്ടിരി: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ 11, 12 തീയതികളില്‍ ബഹുജന പങ്കാളിത്വത്തോടെ ശുചീകരണം നടത്തും. മഴക്കാപൂര്‍വ്വരോഗ പ്രതിരോധ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍വെച്ച് ചേര്‍ന്ന യോഗത്തില്‍ ആശപ്രവര്‍ത്തകര്‍ കുടുംബശ്രീ, സിഡിഎസ്, എഡിഎസ്, അംങ്കന്‍വാടി ജീവനക്കാര്‍, രാഷ്ട്രീയ സാമൂഹ്യ-യുവജന സംഘടാനാ പ്രവര്‍ത്തകരും പങ്കെടുത്തു. പഞ്ചായത്ത് പ്ര...

Read More »

നാശം വിതച്ച് വേനല്‍ മഴ

April 24th, 2019

ഊര്‍ങ്ങാട്ടിരി: വേനല്‍ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ ഓടക്കയം ആദിവാസി മേഖലയില്‍ കനത്ത നാശ നഷ്ടം. എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. എട്ട്‌പോര്‍ക്ക് പരിക്കേറ്റു. വീടിന്റെ മേല്‍കൂര തകര്‍ന്ന് വാരിക്കല്‍ തങ്ക, മക്കളായ ഓമനകുമാരി, വാസുദേവന്‍, ശ്രീജിത്ത്, അനില്‍കുമാര്‍, ശ്രീകുട്ടന്‍, ശോഭിക, യശോദ എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. മേല്‍ക്കൂരയിലെ ഷീറ്റ് തുളഞ്ഞ് കയറി വാസുദേവന്റെ മുതുകിലും ശ്രീജിത്തിന്റെ പുറംഭാഗത്തും മുറിവേറ്റു. ഇവരെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടക്കയം നെല്ലിയായി വാരിക്കല്‍ ഗ...

Read More »

വേനല്‍ മഴയില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ കനത്ത നാശനഷ്ടം.

April 19th, 2019

ഊര്‍ങ്ങാട്ടിരി: വേനല്‍ മഴയില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ കനത്ത നാശനഷ്ടം. അഞ്ച് വീടുകള്‍ നശിച്ചു. ആയിരക്കണക്കിന് വാഴ കൃഷി പൂര്‍ണമായി നശിച്ചു. മഠത്തില്‍ അബൂബക്കര്‍, മോയിന്‍കുട്ടി മഠത്തില്‍, മൈമൂന അമ്മോന്‍ കല്ലന്‍ എന്നിവരുടെ വീടുകളാണു തകര്‍ന്നത്. ചേലക്കോട് നാലുസെന്റ് കോളനിയിലും കാറ്റില്‍ വീടുകള്‍ക്കു നാശനഷ്ടമുണ്ടായി. ക്യാംപ് റോഡില്‍ പാലമരത്തിന്റെ കൊമ്പ് പൊട്ടിവീണു മലയില്‍തൊടി സോമന്റെ വീടിനു കേടുപറ്റി. മരം ഇപ്പോഴും വീടിനു ഭീഷണിയാണ്. ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ മരം വീണു ഷീറ്റ് തകര്‍ന്നു. നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ...

Read More »

ഭിന്നിപ്പിച്ചു ഭരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം: ഷമ മുഹമ്മദ്

April 19th, 2019

ഊര്‍ങ്ങാട്ടിരി: മതത്തിന്റെയും ദേശത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ചു ഭരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ്. രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തെരട്ടമ്മലില്‍ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വനിതാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അവര്‍. സി.അലീമ ആധ്യക്ഷ്യനായി. പി.വി.അബ്ദുല്‍ വഹാബ് എംപി, പി.കെ.ബഷീര്‍ എംഎല്‍എ, ഷാക്കിര്‍ സനദി, നജീബ് കാന്തപുരം,ശരീഫ് കുറ്റൂര്‍, ഇസ്മായില്‍ മൂത്തേടം, എം.പി.മുഹമ്മദ്, അജീഷ് എടാലത്ത്,പി.വി.മുഹമ്മദ് അരീക്കോട്, കെ.ടി.അഷ...

Read More »

യുഎസ്എസ് പരീക്ഷ: അഭിമാനനേട്ടവുമായി മൂര്‍ക്കനാട് ജിഎംയുപി സ്‌കൂള്‍

April 18th, 2019

ഊര്‍ങ്ങാട്ടിരി: പൊതുവിദ്യാലയ സംരക്ഷണയഞ്ജത്തിന് കരുത്തായി യുഎസ്എസ് പരീക്ഷയില്‍ അഭിമാന നേട്ടവുമായി ഗവ. ജിഎംയുപി സ്‌കൂള്‍ മൂര്‍ക്കനാട്. 2018-19 വര്‍ഷത്തെ യുഎസ്എസ് പരീക്ഷയില്‍ 19 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ നിന്ന് വിജയിച്ചത്. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ എന്നും മികച്ച നേട്ടം സ്വന്തമാക്കുന്ന മൂര്‍ക്കനാടിന് ഇത് അഭിമാന മുഹൂര്‍ത്തം. സ്‌കൂള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന മൂര്‍ക്കനാട് ജിഎംയുപിഎസിന്റെ വിജയം നാടിന് മാതൃകയാണ്. സംസ്ഥാന സര്...

Read More »

അനുഭവ വെളിച്ചത്തില്‍ വിരിയുന്ന കവിതയുമായി ഇബ്രാഹീം മൂര്‍ക്കനാട്‌

April 17th, 2019

കഥാകൃത്ത് മാടമ്പ് കുഞ്ഞുകുട്ടനില്‍നിന്ന് ഇന്ദുലേഖ പുരസ്‌കാരം ഏറ്റുവാങ്ങുന്നു ക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ ബി കെ ഇബ്രാഹീമിനെ കവയാക്കി. സ്വന്തം ജീവിതത്തിലും സമൂഹത്തിലും ചുറ്റുപാടുകളിലുമൊക്കെ കണ്ടതും കേട്ടതുമായ കാര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ബി കെ കവിതകളാക്കി. മതേതരത്വത്തിനെതിരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തോടുള്ള അവഗണനക്കെതിരെയും ബികെ അക്ഷരങ്ങളിലൂടെ ശക്തമായി പ്രതികരിച്ചു. കുഞ്ഞുനാളില്‍ അനുഭവിച്ച പട്ടിണിയും കൈപ്പേറിയ അനുഭവങ്ങളും നീന്തിക്കടന്ന ജീവിതാനുഭവങ്ങളെയാണ...

Read More »

ക്വാറികള്‍ ജലമൂറ്റി; ഉണങ്ങുന്നത് ആദിവാസികളുടെ ജീവിതം

April 16th, 2019

അരീക്കോട് : കാട്ടരുവികള്‍ വറ്റിവരണ്ടതോടെ ഊര്‍ങ്ങാട്ടിരിഓടക്കയം ആദിവാസി കോളനിവാസികളുടെ ജീവിതവും ഉണങ്ങുന്നു. കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഇവിടെ കുടിവെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളാണ്. പദ്ധതികള്‍ പാളിയതോടെ നൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം കിട്ടാക്കനിയായി. നെല്ലിയായി, കുരീരി, വാരിക്കല്‍, ഈന്തുംപാലി, ഓടക്കയം, കരിമ്പ്, ചീങ്കണ്ണി, ആലപ്പാറ എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ദാഹജ ലത്തിനായി മലകയറിയിറങ്ങുകയാണ്. വരള്‍ച്ച തുട...

Read More »

ചാലിയാറിൽ മണൽക്കടത്തു സംഘം താഴ്ത്തിയ തോണികൾ പിടിച്ചെടുത്തു

April 10th, 2019

അരീക്കോട്:ചാലിയാർ പുഴയിൽ മണൽക്കടത്ത്  മുക്കിയ തോണികൾ പൊക്കിയെടുത്ത് പൊലീസ്. അനധികൃതമായി മണൽ വാരുന്നതിനെതിരെ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മണൽ വാരുന്നതിനിടെ പൊലീസ് എത്തുമ്പോൾ തോണി പുഴയിൽ താഴ്ത്തി ഓടിരക്ഷപ്പെടുകയാണ് സംഘം ചെയ്യാറുള്ളത്. ഈ രീതിയിൽ ചാലിയാറിൽ താഴ്ത്തിയ മൂന്ന് ബോട്ടും തോണിയുമാണ് ഇന്നലെ അരീക്കോട് വെസ്റ്റ് പത്തനാപുരം കടവിൽ നിന്നും മണൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. പുഴയിൽ മുങ്ങി നടത്തിയ പരിശോധനയിലാണ് തോണികൾ കണ്ടെത്തിയത്. അനധികൃത മണലെടുപ്പ് സംഘത്തിന് പൊലീസിനെ വെല്ലുന്ന രക്...

Read More »

കുഴിമണ്ണയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം

April 8th, 2019

കുഴിമണ്ണ : കുഴിമണ്ണയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം. ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പ്രദേശവാസിയുമായുള്ള തര്‍ക്കത്തിനൊടുവില്‍, ബന്ധുക്കള്‍ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് മടങ്ങി. കുഴിമണ്ണ പുല്ലഞ്ചേരി കോളനിയിലെ കണ്ണന്‍കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം സംസ്‌കരിക്കാനായി ഉച്ചക്ക് ഒരു മണിയോടെ സമീപപ്രദേശമായ കോട്ടത്തടത്തെത്തിച്ചു. ഈ ഭൂമി തന്റെ പേരിലാണെന്നും മൃതദേഹം ഇവിടെ മറവ് ചെയ്യാനാവില്ലെന്നും കോട്ടത്തടം സ്വദേശിയായ സാദിഖ് എന്നയാള്‍ അവകാശപ്പെട്ട തോടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് സാദിഖ് ...

Read More »

അരീക്കോട് ഗവ. താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനുവേണ്ടി പുതിയ കെട്ടിടത്തിന് 25 കോടി രൂപയുടെ പദ്ധതി

April 8th, 2019

അരീക്കോട് : അരീക്കോട് ഗവ. താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനുവേണ്ടി പുതിയ കെട്ടിടത്തിന് 25 കോടി രൂപയുടെ പദ്ധതി. ആറുനില കെട്ടിടത്തില്‍ വിശാലമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഹൈടെക് ആശുപത്രിയാണ്  അരീക്കോട് നിര്‍മിക്കുക. ആറുവര്‍ഷംമുമ്പാണ് അരീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. രോഗികളുടെ ബാഹുല്യമുണ്ടായിട്ടും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അത്യാഹിതമായുണ്ടായാല്‍ ചികിത്സാര്‍ഥം 15 കിലോമീറ്റര്‍ അകലെയുള്ള മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കോ 30 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല...

Read More »