world

അഫ്ഗാനിൽ സ്ഫോടനം ; രണ്ട് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

കാബൂൾ : അഫ്ഗാനിസ്ഥാനിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. ജലാദാബാദിലെ കിഴക്കൻ അഫ്ഗാൻ സിറ്റിയിൽ ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. മരണ വാർത്താ താലിബാൻ അധികൃതർ സ്ഥിരീകരിച്ചു. പട്രോളിംഗിനിറങ്ങിയ വാഹനത്തെ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടും. ആക്രമണത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാനും സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനും അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. അഫ്ഗാനിൽ നിന്ന് അമേരിക്ക പൂർണ്ണമായും പിന്മാറിയതിന...

Read More »

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ

ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളുടെ പരാതികൾ പരിഹരിക്കപ്പെടും. കോവാക്സിൻ കയറ്റുമതിക്കും അം​ഗീകാരം സഹായകമാകും. ഇന്ത്യയിൽ നിലവിൽ ഉപയോ​ഗത്തിലുള്ള മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോട്ടെക്ക് വികസിപ്പിച്ച കോവാക്സിൻ. 78 ശതമാനം ഫലപ്രാപ്തിയുള്ള കൊവാക്സിനെ കുറിച്ചുള്ള കൂടുതൽ പഠന റിപ്പോർട്ട് പുറത്തുവരാനുണ്ട്. ​ ഗുരുതര കൊവിഡ് ലക്ഷണങ്ങൾക്കെതിരെ 93.4 ശതമാനം ഫലപ്രാപ്...

Read More »

താലിബാന്‍റെ സ്ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധം; ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി

അഫ്‌ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി. താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പിന്മാറ്റം. സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ താലിബാന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയുടെ പിന്‍മാറ്റം. നവംബര്‍ 27നായിരുന്നു അഫ്ഗാനിസ്ഥാന്‍-ഓസ്‌ട്രേലിയ മത്സരം നടക്കേണ്ടത്. ആഗോളതലത്തില്‍ വനിത ക്രിക്കറ്റ് വികസനം ഓസ്‌ട്രേലിയയെ സംബന്ധിച്ചടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്ര...

Read More »

ലോകത്ത് ആദ്യമായി കുട്ടികള്‍ക്ക് വാക്‌സിന്‍ ക്യൂബ

ഹവാന:ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്കാണ് കൊവിഡ് വാക്സിനേഷന്‍ നല്‍കിയത് .തിങ്കളാഴ്ചയാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ക്യൂബന്‍ സര്‍ക്കാറിന്റെ തീരുമാനം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് നല്‍കുന്നത്. എന്നാല്‍ ഇതിന് ലോകാരോഗ്യ സംഘനയുടെ അംഗീകാരം ലഭിച്ചിട്ടില്ല.  സോബെറാന, അബ്ഡല വാക്‌സീനുകളാണ് നല്‍കുന്നത്...

Read More »

അഫ്ഗാനിലെ താലിബാൻ സർക്കാരിനെ മുല്ല ബരാദർ നയിക്കും

കാബൂൾ : അഫ്ഗാനിലെ താലിബാൻ സർക്കാരിനെ മുല്ല ബരാദർ നയിക്കും. താലിബാന്റെ സ്ഥാപകരിൽ ഒരാളാണ് മുല്ല ബരാദർ. ഇറാൻ മാതൃകയിൽ പരമോന്നത ആത്മീയ നേതാവുള്ള സർക്കാർ ആയിരിക്കും താലിബാൻ സ്ഥാപിക്കുക. ഹിബത്തുല്ല അകുൻസാദ ആയിരിക്കും സൈന്യത്തിനും സർക്കാരിനും മേൽ അധികാരമുള്ള ആത്മീയ നേതാവ്. മരണംവരെ ആഗോള ഭീകരവാദ പട്ടികയിൽ ഉണ്ടായിരുന്ന മുല്ല ഒമറിന്റെ മകൻ മുഹമ്മദ് യാഖൂബിന് സർക്കാരിൽ പ്രധാന പദവി ലഭിക്കും. താലിബാൻ സർക്കാരുമായി പൂർണ്ണ സഹകരണത്തിന് തെയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ച് കഴിഞ്ഞു. അഫ്ഗാൻ പുനർനിർമാണത്തിന് സഹായിക്കുമെ...

Read More »

കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തി.

കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തി. സി.1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. അതിവേഗം പടരാൻ ശേഷിയുള്ള അപകടകരമായ വകഭേദമാണ് ഇതെന്ന് ഗവേഷകർ പറയുന്നു. ന്യൂസീലൻഡ്, ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങളിലാണ് നിലവിൽ ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഈ മാസം മെയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. സി.1 വകഭേദത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണ് ഇത്. നിലവിൽ കണ്ടെത്തിയിട്ടുള്ള വാക്സിൻ്റെ ഫലപ്രാപ്തി കുറയ്ക്കുന്ന വകഭേദമാണിത്. ദക്ഷിണാഫ്രിക്കയെ കൂടാതെ ചൈന, പോർച്ചുഗൽ, ന്യൂസീലൻഡ്, ഇംഗ്ലണ്ട...

Read More »

പാരാലിംപിക്‌സ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണതിളക്കം

ടോക്യോ:  ടോക്യോ പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണതിളക്കം. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വര്‍ണം നേടിയത്. ലോകറെക്കോഡോടെയാണ് അവനി സ്വര്‍ണം നേടിയത്. പാരാലിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനി ലെഖാര. ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ യോഗേഷ് കതൂണിയ വെള്ളി നേടി

Read More »

അഫ്ഗാന്‍ ഒഴിപ്പിക്കല്‍ അവസാന ഘട്ടത്തിലേക്ക്

കാബൂള്‍: അഫ്ഗാന്‍ വിടാനുള്ള പാശ്ചാത്യസേനകളുടെ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ഒഴിപ്പിക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. 20 വര്‍ഷത്തെ അഫ്ഗാന്‍ അധിനിവേശത്തിന് അവസാനം കുറിച്ച് ഓഗസ്റ്റ് 31ന് സേനകള്‍ പിന്മാറുമെന്ന് യു.എസ്. പ്രഖ്യാപിച്ച് പിന്നാലെയാണ് താലിബാന്‍ അതിവേഗം അധികാരത്തില്‍ തിരിച്ചെത്തിയതും വേട്ടയാടല്‍ പേടിച്ച് അഫ്ഗാനില്‍നിന്ന് വന്‍തോതില്‍ ജനം പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും. താലിബാന്‍ കാബൂള്‍ പിടിച്ച ഓഗസ്റ്റ് 14ന് ശേഷം 109,200 പേരെ യു.എസ്. ഇതുവരെ ഒഴിപ്പിച...

Read More »

ടോക്യോ പാരാലിമ്പിക്സില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; ഇന്ത്യയുടെ ഭാവിനബെന്‍ പട്ടേല്‍ വെള്ളി നേടി

  ടോക്യോ: ടോക്യോ പാരാലിമ്പിക്സില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ടേബിള്‍ ടെന്നീസില്‍ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ഭാവിനബെന്‍ പട്ടേല്‍ വെള്ളി നേടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിമ്പിക്സില്‍ ടേബിള്‍ ടെന്നീസ് ഫൈനലില്‍ പ്രവേശിക്കുന്നതും, മെഡല്‍ നേടിയെടുക്കുന്നതും. വനിതാ സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ തോറ്റശേഷം തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ വിജയം നേടി ഫൈനലില്‍ കടന്നാണ് ചക്രകസേരയിലിരുന്ന് മുപ്പത്തിനാലുകാരി ഭാവിന മെഡല്‍ നേടിയെടുത്തത്. ഫൈനലില്‍ ചൈനയുടെ ഷോ യിങ്ങിനോട് ഭാവിനാബ...

Read More »

അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരണം 170 ആയി. 13 അമെരിക്കന്‍ സൈനികരു...

Read More »

More News in world